swayamvara
pulimoottil

ഒക്ലഹോമയില്‍ പതിനഞ്ചുകാരന്‍ വെടിയേറ്റു മരിച്ച സംഭവം: 11 കാരിയായ സഹോദരി അറസ്റ്റില്‍

ഒക്ലഹോമയില്‍ പതിനഞ്ചുകാരന്‍ വെടിയേറ്റു മരിച്ച സംഭവം: 11 കാരിയായ സഹോദരി അറസ്റ്റില്‍

ഒക്ലഹോമ: 15 കാരനായ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 11കാരിയായ പെണ്‍കുട്ടി അറസ്റ്റില്‍. ഒക്ലഹോമയിലെ എഡ്മണ്ടിലാണ് സംഭവം. പെണ്‍കുട്ടിക്കെതിരേ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി കുട്ടിയെ ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി എഡ്മണ്ട് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് 11 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായിരിക്കുന്നത് പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ കൂടുതല്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബത്തെ സംബന്ധിച്ചിടത്തോളം അതീവ ഹൃദയഭേദകമായ സാഹചര്യമാണിതെന്നും ദുരന്തത്തില്‍ ദുഃഖിക്കുന്ന കുടുംബത്തിനൊപ്പമാണ് തങ്ങളുടെ ചിന്തകളെന്നും എഡ്മണ്ട് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

വെടിവെപ്പ് നടന്ന സമയത്ത് സ്ഥലത്തില്ലായിരുന്ന അമ്മയെയാണ് മകള്‍ ഫോണില്‍ ബന്ധപ്പെട്ടതെന്ന് പൊലീസ് വ്യകതമാക്കി. ആരോ തന്റെ മകനെ വെടിവെച്ചുവെന്ന് മകള്‍ ഫോണില്‍ അറിയിച്ചതായാണ് അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വെടിയേറ്റ 15കാരന് തലയിലാണ് ഗുരുതര പരിക്കേറ്റതെന്ന് ബ്രോഡ്കാസിഫ്റ്റി റിപ്പോര്‍ട്ട് ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

കേസില്‍ 11 കാരിക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലവും വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി അധികൃതര്‍ അന്വേഷണം തുടരുകയാണ്.

Incident where 15-year-old boy was shot dead in Oklahoma: 11-year-old sister arrested.

Share Email
LATEST excelnclexrn
More Articles
Top