Caritas hospital

ഗ്യാനേഷിന്റെ രാജിക്കായി സമരം കടുപ്പിച്ച് ഇന്ത്യ സഖ്യം; ഒക്ടോബർ 6-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് പ്രതിഷേധം ഇരമ്പും

ഗ്യാനേഷിന്റെ രാജിക്കായി സമരം കടുപ്പിച്ച് ഇന്ത്യ സഖ്യം; ഒക്ടോബർ 6-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് പ്രതിഷേധം ഇരമ്പും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി സമരം ശക്തമാക്കാൻ ഇന്ത്യ സഖ്യ യോഗത്തിൽ ഒറ്റക്കെട്ടായി തീരുമാനം. ഇതിന്റെ ഭാഗമായി ഒക്ടോബർ 6-ന് പ്രതിപക്ഷ എം.പിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഒക്ടോബർ രണ്ടാം വാരത്തിൽ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ട് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. വോട്ട് കൊള്ളയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സഖ്യനേതാക്കൾ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷനെ നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് പാവയെപ്പോലെ ഉപയോഗിക്കുകയാണെന്ന് യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. നവംബർ 1-ന് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ റാലി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങിയ നേതാക്കൾ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്.

ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ബംഗാളിൽ വോട്ട് കൊള്ളയടിച്ചെന്നും ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ആഞ്ഞടിച്ചു. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് മാറ്റിയില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുമെന്നും ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും മമത ബാനർജി വ്യക്തമാക്കി.

Share Email
LATEST excelnclexrn
Top