തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നിലവിൽ 32 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തഷൽ 187 റൺസ് എന്നാണ് നില.
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയുമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. ഗിൽ ഓപ്പണറായി തിരിച്ചെത്തിയതോടെ കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച യശസ്വി ജയ്സ്വാളിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായി.
ഓൾറൗണ്ടർ നമൻ ധിർ ഈ മത്സരത്തിലൂടെ ഇന്ത്യക്കായി അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം കുറിക്കുന്നു. നാലാം നമ്പറിൽ ശ്രേയസ് അയ്യരുടെ അഭാവത്തിൽ റുതുരാജ് ഗെയ്ക്‌വാദ് ടീമിലിടം നേടി. കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറായി തുടരുമ്പോൾ നമൻ ധിർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ.
നാല് ബൗളർമാരും രണ്ട് ഓൾറൗണ്ടർമാരുമടങ്ങുന്ന കോംബിനേഷനാണ് ഇന്ത്യ ഇത്തവണ കളിപ്പിക്കുന്നത്. പേസ് നിരയിൽ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചപ്പോൾ ഗുർനൂർ ബ്രാറും പ്രസിദ്ധ് കൃഷ്ണയുമാണ് ടീമിലെത്തിയത്. സ്പിൻ നിരയെ നയിക്കാൻ കുൽദീപ് യാദവും ടീമിലുണ്ട്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്ന മൂന്നാമത്തെ അന്താരാഷ്ട്ര ഏകദിന മത്സരമാണിത്.
പ്ലേയിംഗ് ഇലവൻ:
ഇന്ത്യ: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്‌ക്‌വാദ്, കെ. എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നമൻ ധീർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
വെസ്റ്റ് ഇൻഡീസ്: ജോൺ കാംപ്ബെൽ, ജസ്റ്റിൻ ഗ്രീവ്സ്, കീസി കാർത്തി, ഷായ് ഹോപ്പ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ആമിർ ജംഗൂ, ജുവൽ ആൻഡ്രൂ, റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ഗൂഡാകേഷ് മോട്ടി, അൽസാരി ജോസഫ്, ജെയ്ഡൻ സീൽസ്.
















