swayamvara
pulimoottil

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19 വൈകിട്ട് അഞ്ചിന്  ഇര്‍വിംഗ് സിറ്റിയില്‍

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19 വൈകിട്ട് അഞ്ചിന്  ഇര്‍വിംഗ് സിറ്റിയില്‍

 രാജു തരകന്‍

ഡാളസ് : ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം ഇര്‍വിംഗ് സിറ്റിയില്‍ സെപ്റ്റംബര്‍19 ശനിയാഴ്ച്ച  വൈകുന്നേരം  അഞ്ചിന്  ബെഥനി ഫുള്‍ ഗോസ്പല്‍ അസംബ്‌ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തില്‍ ഇര്‍വിംഗ് മേയര്‍(AI Zapanta), ഷെര്‍വിന്‍ ഡേസ്സ്, പ്രെഫസര്‍ സണ്ണി മാത്യൂ, ഡോ. സിസില്‍ അനിയന്‍ തുടങ്ങിവരാണ് മുഖ്യ പ്രസംഗകര്‍.

ഇവരെ കൂടാതെ ഇന്ത്യന്‍ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യക്ഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.

ക്രൈസ്തവരായ ഇന്ത്യന്‍ ജനതയുടെ പൈതൃകം, സംസ്‌കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തി കാട്ടുന്നതിനും, ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റര്‍ മാതൃൂ ശാമുവേല്‍, പാസ്റ്റര്‍ ജോണ്‍ യല്ലംമ്പള്ളി, പാസ്റ്റര്‍ പോള്‍ ഗോരപ്പ തുടങ്ങിയവരാണ് ടെക്‌സസിലെ ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഡേയുടെ മുഖ്യ സംഘാടകര്‍.
സമ്മേളനസ്ഥലം : Bethany full Gospel Assembly. 2901 N MacArthur Blvd, Irving,TX 75062.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 469 212 3216

Indian Christian Day gathering in Irving City on September 19 at 5 PM.

Share Email
Top