വാഷിംഗ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയ്‌ക്കെതിരെ മുന്നറിയിപ്പുമായി മുന്‍ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി മാറിയേക്കാമെന്ന് അവര്‍ വ്യക്തമാക്കി.
വിപുലമായ AI സിസ്റ്റങ്ങള്‍ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പുതിയൊരു ഫെഡറല്‍ ഏജന്‍സി രൂപീകരിക്കാന്‍ കോണ്‍ഗ്രസിനോട് ഹാരിസ് ആവശ്യപ്പെട്ടു.
ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് AI സുരക്ഷയ്ക്കായി ആഗോള മാനദണ്ഡങ്ങളും അന്താരാഷ്ട്ര കരാറും നടപ്പിലാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അവര്‍ അഭ്യര്‍ത്ഥിച്ചു.
ഏറ്റവും പുതിയ AI മോഡലുകളുടെ വികസനം മന്ദഗതിയിലാക്കണമെന്ന് ആന്ത്രാപിക് (Anthropic) സി.ഇ.ഒ ഡാരിയോ അമോഡി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹാരിസിന്റെ പ്രതികരണം. ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍, ഇലോണ്‍ മസ്‌ക് എന്നിവരും ഇതിനെ പിന്തുണച്ചിട്ടുണ്ട്.
AI സുരക്ഷാ ആശങ്കകളെ ‘വ്യാജപ്രചാരണം’ എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വികസനം മന്ദഗതിയിലാക്കുന്നത് ചൈനയ്ക്ക് മേല്‍ക്കോയ്മ നല്‍കുമെന്ന വാദവുമായി ഇതിനെ എതിര്‍ത്തു.
വൈദ്യശാസ്ത്ര രംഗത്തെ നേട്ടങ്ങള്‍ കൈവിടാതെയുള്ള സുരക്ഷാ മുന്‍കരുതലുകളാണ് വേണ്ടതെന്ന് ഹാരിസ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്ത: പി.പി ചെറിയാന്‍
Kamala Harris calls for slowing the pace of artificial intelligence growth.

















