Caritas hospital

ജീവിതം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയല്ല സ്വയം കണ്ടെത്താനുള്ള ആത്മീയ തീര്‍ത്ഥാടനമാണ്; ഡോ . ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപോലിത്ത

ജീവിതം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയല്ല സ്വയം കണ്ടെത്താനുള്ള ആത്മീയ തീര്‍ത്ഥാടനമാണ്; ഡോ . ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപോലിത്ത

പി പി ചെറിയാന്‍

ഡാളസ് : ദൈവം നല്‍കിയിരിക്കുന്ന സഭയ്ക്കും വിശ്വാസത്തിനും നന്ദി അര്‍പ്പിച്ചുകൊണ്ട്, ജീവിതം എന്നത് കേവലം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയല്ലെന്നും മറിച്ച് സ്വയം കണ്ടെത്താനുള്ള ആത്മീയ തീര്‍ത്ഥാടനമാണെന്നും ഡോ . ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപോലിത്ത പറഞ്ഞു .

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ (Youth Fellowship) ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25-ന് വെള്ളിയാഴ്ച വൈകുന്നേരം ‘സെന്റര്‍ എ വൈന്‍’ (Center A VINE) ബൈബിള്‍ പഠന ക്ലാസില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
ആരാധനയ്ക്കും ദൈവവചനം കേള്‍ക്കാനും പഠിക്കാനുമൊപ്പം നമ്മെത്തന്നെ അറിയുക കൂടിയാണ് ഈ യാത്രയുടെ ലക്ഷ്യം . ”ഞാന്‍ ഒരു മനുഷ്യനാണ്”, ”ഞാന്‍ ഒരു വിശ്വാസിയാണ്” എന്നതിലുപരി, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു ദൈവപൈതലാണ് താനെന്ന അടിസ്ഥാന തിരിച്ചറിവിലേക്ക് ഓരോരുത്തരും എത്തേണ്ടതുണ്ട്. ദൈവത്തിന്റെ കൃപയാണ് മനുഷ്യന്റെ യഥാര്‍ത്ഥ അനുഗ്രഹം എന്ന തിരിച്ചറിവ് ചിന്തകളെയും ജീവിതത്തെയും നയിക്കേണ്ടതുണ്ടെന്ന് സഫ്രഗന്‍ മെത്രാപോലിത്ത ഓര്‍മ്മിപ്പിച്ചു

ചരിത്രപരമായി യേശു തന്റെ ശിഷ്യന്മാരോട് ചോദിച്ച ”ജനങ്ങള്‍ എന്നെ ആര്‍ എന്നു പറയുന്നു?” എന്ന ചോദ്യവും, അതിന് ശിഷ്യന്മാര്‍ നല്‍കിയ മറുപടികളും ഇന്നത്തെ കാലത്തും ഏറെ പ്രസക്തമാണ്. യോഹന്നാന്‍ സ്‌നാപകന്‍, ഏലിയാവ്, അല്ലെങ്കില്‍ പ്രവാചകന്മാരില്‍ ഒരാളെന്നൊക്കെ ജനങ്ങള്‍ ചിന്തിച്ചെങ്കിലും, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കപ്പുറം ”എന്നാല്‍ നിങ്ങള്‍ എന്നെ ആര്‍ എന്നു പറയുന്നു?” എന്ന വ്യക്തിപരമായ ഏറ്റുപറച്ചിലിലേക്ക് വിശ്വാസം വളരേണ്ടതുണ്ട്. ബൈബിളിലെ സംഭവങ്ങളെ മുന്‍നിര്‍ത്തി, ശിമോന്‍ പത്രോസ് ”നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്ന് പ്രഖ്യാപിച്ചതും, സംശയങ്ങളുടെ നിഴലില്‍ നിന്ന് തോമസ് ശ്ലീഹാ ”എന്റെ കര്‍ത്താവും എന്റെ ദൈവവും!” എന്ന് ഹൃദയത്തില്‍ നിന്ന് ഏറ്റുപറഞ്ഞതും വിശ്വാസത്തിന്റെ ആഴവും ദൃഢതയും വെളിപ്പെടുത്തുന്നതാണെന്ന് തിരുമേനി ചൂണ്ടിക്കാട്ടി.

വ്യത്യസ്ത സാഹചര്യങ്ങളാണെങ്കിലും ഇവയെല്ലാം നമ്മെ എത്തിക്കുന്നത് ഒരേ സത്യത്തിലേക്കാണ്. മറ്റുള്ളവര്‍ എന്തു പറയുന്നു എന്നതല്ല, മറിച്ച് സ്വന്തം ജീവിതത്തില്‍ യേശു ആരാണെന്ന് തിരിച്ചറിയുമ്പോഴാണ് ദൈവത്തെ അന്വേഷിക്കുന്നതിലൂടെ സ്വയം കണ്ടെത്താനും ദൈവം വിളിച്ചിരിക്കുന്ന ദൗത്യം തിരിച്ചറിയാനും കഴിയുകയെന്ന ആഹ്വാനത്തോടെയാണ് തിരുമേനി തന്റെ സന്ദേശം അവസാനിപ്പിച്ചത്

‘വിശുദ്ധ ശീലങ്ങള്‍’ (Holy Habits) എന്ന പരമ്പരയുടെ ഭാഗമായി ‘ശുശ്രൂഷ’ (Ministry) എന്ന വിഷയത്തെ ആസ്പദമാക്കി ജസ്റ്റിന്‍ മാത്യുവാണ് ക്ലാസ് നയിച്ചു.ഡാളസ് യൂത്ത് ചാപ്ലയിന്‍ റവ അരുണ്‍ സാമുവേല്‍ വര്ഗീസ് തിരുമേനിയെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു, സ് പോള്‍സ് ഇടവക വികാരി റവ രജിന്‍ രാജു,സെക്രട്ടറി സോജി സ്‌കറിയാ, ട്രസ്റ്റീ റിപ്സണ്‍,സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവക യൂത്ത് ഫെല്ലോഷിപ് സെക്രട്ടറി റോഹന്‍ ചേലങ്കരി, യൂത്ത് ഫെല്ലോഷിപ് സെന്റര്‍ എ സെക്രട്ടറി ടീന മാളിയേക്കല്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നെത്ര്വത്വം നല്‍കി

Life is not a journey from one place to another, but a spiritual pilgrimage of self-discovery; Dr. Joseph Mar Barnabas Suffragan Metropolitan.

Share Email
LATEST excelnclexrn
Top