Caritas hospital

ജോര്‍ജ് ഏബ്രഹാമിന്റെയും സൂര്യാ കൃഷ്ണമൂര്‍ത്തിയുടെയും നിര്യാണത്തില്‍ മാഗ് അനുശോചനം രേഖപ്പെടുത്തി

ജോര്‍ജ് ഏബ്രഹാമിന്റെയും സൂര്യാ കൃഷ്ണമൂര്‍ത്തിയുടെയും നിര്യാണത്തില്‍ മാഗ് അനുശോചനം രേഖപ്പെടുത്തി

ജിന്‍സ് മാത്യു,റിവര്‍‌സ്റ്റോണ്‍

ഹ്യൂസ്റ്റണ്‍: ആധുനിക മാഗിന്റെ ശില്‍പ്പികളില്‍ പങ്കാളിയും മുന്‍ ബോര്‍ഡ് ഓഫ് ഡയറക്ടറും പ്രമുഖ റിയല്‍ട്ടറും സാമൂഹിക പ്രവര്‍ത്തകനുമായ ജോര്‍ജ് ഏബ്രഹാമിന്റെ നിര്യാണത്തിലും കലാ കേരളത്തിന്റെ സൂര്യശോഭ അതുല്യ കലാകാരന്‍ സൂര്യാ കൃഷ്ണ മൂര്‍ത്തിയുടെയും വേര്‍പാടില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്)അനുശോചിച്ചു.

മാഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ സ്റ്റാഫൊര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു,ജഡ്ജ് സുരേന്ദ്രന്‍.കെ.പട്ടേല്‍,മാഗ് മുന്‍ പ്രസിഡന്റുമാരായ ശശീധരന്‍ നായര്‍,ജോഷ്വാ ജോര്‍ജ്,സുഗുണന്‍ ഞണ്ടുങ്കല്‍,എസ്.കെ.ചെറിയാന്‍,പൊന്നു പിള്ള,തോമസ് ഒലിയന്‍കുന്നില്‍,തോമസ് ചെറുകര,സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ
ബാബു മുല്ലശ്ശേരി ,എ.സി ജോര്‍ജ്,മോന്‍സി കുര്യാക്കോസ്,മാഗ് ഭാരവാഹികളായ ഷിനുഏബ്രഹാം,സുബിന്‍ ബാലകൃഷ്ണന്‍,ബെനിജാ ചെറു,സുനില്‍ തങ്കപ്പന്‍,ജിന്‍സ് മാത്യു,ബിജു ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

MAG expressed its condolences on the passing of George Abraham and Surya Krishnamoorthy.

Share Email
Top