swayamvara
pulimoottil

മാഗ് പുതിയ ചരിത്രത്തിലേക്ക് :ഒരു ചുവട് കൂടി മുന്നേറി

മാഗ് പുതിയ ചരിത്രത്തിലേക്ക് :ഒരു ചുവട് കൂടി മുന്നേറി

ജിന്‍സ് മാത്യു,റിവര്‍‌സ്റ്റോണ്‍

ഹ്യൂസ്റ്റണ്‍:നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ധമാഗ്പ പുതിയ തലമുറയ്ക്ക് വേണ്ടി ഒരു പടി കൂടി മുന്നേറി നിലവിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്തോടൊപ്പം ചേര്‍ന്ന് കിടക്കുന്ന ഒന്നര ഏക്കര്‍ സ്ഥലവും സ്വന്തമായി വാങ്ങി.

നഗരത്തിന്റെ ഹൃദയ ഭാഗത്ത് മാഗിന് ഒന്നര ഏക്കര്‍ സ്ഥലവും ഇരുനോറോളം പേരെ ഉള്‍ക്കൊള്ളാവുന്നതുമായ ഹാള്‍ ഉള്‍പ്പെടെ കേരള ഹൗസ് എന്ന പേരുള്ള ആസ്ഥാനമുണ്ട്.
സമീപ ഭാവിയില്‍ തന്നെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു കമ്യൂണിറ്റി സെന്റര്‍ നിര്‍മ്മിക്കുവാനാണ് പദ്ധതി.

ആസ്ഥാന മന്ദിരം നിര്‍മിക്കുവാന്‍ ആദ്യ കാലകുടിയേറ്റക്കാരുടെയും പുതിയതായി വന്നവരുടെയും സഹായ ഹസ്തങ്ങളുണ്ട്.ഓരോ വര്‍ഷവും ചാര്‍ജെടുക്കുന്ന ഭരണ സമിതികള്‍ ഇതിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്ന് മാഗ് പ്രസിഡന്റ് റോയി മാത്യു നന്ദിയോട് സ്മരിച്ചു.
ലാന്‍ഡ് ക്ലോസിംഗ് സെറിമണിയില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു,പ്രസിഡന്റ് റോയി മാത്യു,സെക്രട്ടറി വിനോദ് ചെറിയാന്‍,ട്രഷറര്‍ സുനില്‍ തങ്കപ്പന്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ്,മെമ്പര്‍ ക്ലാരമ്മ മാത്യു,മാഗ് ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ ജയിംസ് ജോസഫ്,എസ്.കെ.ചെറിയാന്‍ ജോസ്.കെ.ജോണ്‍, വിനോദ് വാസുദേവന്‍, മുന്‍ഭാരവാഹികളായ മാത്യു മത്തായി,സുജിത്ത് ചെറിയാന്‍ എന്നിവര്‍ സംബന്ധിച്ചു.

MAG Steps into New History: Moving One Step Further

Share Email
LATEST excelnclexrn
More Articles
Top