ജീമോന്‍ റാന്നി
ഹ്യൂസ്റ്റണ്‍: ഫൊക്കാനാ (FOKANA) ടെക്‌സസ് റീജിയന്റെ ആഭിമുഖ്യത്തില്‍ Different Art Centre (DAC), ഓര്‍ത്തഡോക്ള്‍സ് ടിവി യുഎസ്എ TV USA എന്നിവയുടെ സഹകരണത്തോടെ ഒരുക്കുന്ന ‘MCUBE – An Ultimate Extravaganza of Magic ,Melody, Mission’ എന്ന കലാവിരുന്ന് സെപ്റ്റംബര്‍ 4-ന് ഹ്യൂസ്റ്റണില്‍ അരങ്ങേറും.
2026 സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 6:30ന് സ്റ്റാഫോര്‍ഡിലെ സെന്റ് തോമസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലാണ് (2411 5th Street) ലാണ് പരിപാടി.
പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ചലച്ചിത്ര പിന്നണി ഗായകരായ രവിശങ്കര്‍ ആര്‍., ചിത്ര അരുണ്‍, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവര്‍ ഉള്‍പ്പെടുന്ന പ്രമുഖ കലാപ്രതിഭകളാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം.
മാജിക്കിന്റെയും സംഗീതത്തിന്റെയും മെലഡിയുടെയും മനോഹരമായ സംഗമമാകുന്ന ഈ കലാവിരുന്നിലേക്ക് പ്രവേശനം സൗജന്യമാണ്. ഹ്യൂസ്റ്റണിലെ മലയാളി സമൂഹത്തിനും കലാസ്വാദകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന മികച്ചൊരു സായാഹ്നമായിരിക്കും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.
എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം – 346 332 9998
റജി കുര്യന്‍ – 281 777 1919
ഏബ്രഹാം ഈപ്പന്‍ – 832 541 2456
Magician Gopinath Muthukad to present a spectacular evening of art in Houston on September 4; admission is free.

















