Caritas hospital

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് മലയാളം സര്‍വ്വകലാശാലയുടെ ആദരവ്

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് മലയാളം സര്‍വ്വകലാശാലയുടെ ആദരവ്

ജിജി ടോം

തിരൂര്‍: ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുടെ ആദരവ്. മലയാളം സര്‍വ്വകലാശാലയുമായി ചേര്‍ന്ന് ഫൊക്കാന അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കും, എഴുത്തില്‍ താല്‍പര്യമുള്ളവര്‍ക്കുമായി ആരംഭിക്കുന്ന രചനാ പഠന പദ്ധതിയുടെ ചര്‍ച്ചാ വേളയില്‍ ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിനെ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.ആര്‍ പ്രസാദ് ആദരിച്ചു.

ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി കേരള യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തിയ പല അവസരങ്ങളിലും ഫൊക്കാന പ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ സാധിച്ചിരുന്നു എന്നും അന്ന് കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ ആയി പ്രവര്‍ത്തിക്കുയായിരുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി. ആര്‍ പ്രസാദ് പറഞ്ഞു. മലയാള ഭാഷയ്ക്ക് ഫൊക്കാന നല്‍കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. അമേരിക്കന്‍ മലയാളികളില്‍ എഴുതുന്ന വ്യക്തികള്‍ക്ക് സമകാലിക രചനാ ശൈലി മനസിലാക്കുവാന്‍ ഒരു ഹൃസ്വ കാല കോഴ്‌സിന് തുടക്കമിടുന്നതില്‍ സര്‍വ്വകലാശാലയ്ക്ക് സന്തോഷമുണ്ട്. മലയാളം വാനോളം ഉയരാന്‍ ഇത്തരം പദ്ധതികള്‍ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാന പ്രസിഡന്റായ ശേഷം ആദ്യം തന്നെ മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വ്വകലാശാലയില്‍ എത്തുവാനും ഫൊക്കാനയുടെ 2026 – 2628 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ പെണ്ണുക്കര , ലഹരി വിരുദ്ധ പ്രവര്‍ത്തകന്‍ ബി ഹരികുമാര്‍ , എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Malayalam University honors FOKANA President Philippose Philip.

Share Email
Top