ചിക്കാഗോ : 2001-ല്‍ രൂപീകൃതമായ മലയാളി റെസ്പിറേറ്ററി കെയര്‍ പ്രാക്ടീഷണര്‍മാരുടെ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌റെസ്പിറേറ്ററി കെയര്‍ (ങഅഞഇ)ന്റെ രജത ജൂബിലി ആഘോഷങ്ങളുടെസമാപനം 2026 ഒക്ടോബര്‍ 17ന് വൈകിട്ട് 6 മണിക്ക് മൗണ്ട്‌പ്രോസ്‌പെക്ടിലെ ഒലിവ് പാലസ് ബാങ്ക്വറ്റ് ഹാളില്‍ വിപുലമായപരിപാടികളോടെ നടക്കും. .
ഒരു വര്‍ഷം നീണ്ടു നിന്നആഘോഷപരിപാടികളുടെ സമാപന സമ്മേളനംഅമേരിക്കന്‍ അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ (അഅഞഇ)പ്രസിഡന്റ് ഡാന ഇവാന്‍സ് ഉദ്ഘാടനം ചെയ്യും .അഅഞഇ ഡയറക്ടര്‍ അറ്റ്‌ലാര്‍ജ് ആന്‍ ഗീസ്ട്‌കെമ്പെര്‍ ,കടഞഇ പ്രസിഡന്റ് ജീന ഹൂട്‌സ്,ചിക്കാഗോയിലെ വിവിധ പ്രൊഫഷണല്‍ സംഘടനകളായ കചഅക ,കടണക,അഞജഗഛ ,ങഞഅ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും .രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി,കേരളത്തിലുള്ള അര്‍ഹരായമൂന്നു കുടുംബങ്ങള്‍ക്ക്, സാമൂഹിക പ്രവര്‍ത്തക ഡോ.എം എസ്‌സുനിലിന്റെ നേതൃത്വത്തില്‍ മാര്‍ക്കിന്റെ അംഗങ്ങളുടെസഹകരണത്തോടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് സംഘടനക്ക്കഴിഞ്ഞു.
സംഘടനയുടെ കാല്‍നൂറ്റാണ്ട് നീണ്ട ചരിത്രവും പ്രവര്‍ത്തനപഥങ്ങളുംനേട്ടങ്ങളും അടയാളപ്പെടുത്തുന്ന സുവനീര്‍, ചടങ്ങില്‍ പ്രകാശനം ചെയ്യും.നിരവധി ശ്രദ്ധേയമായ ലേഖനങ്ങളും ഹൃദയസ്പര്‍ശിയായസാഹിത്യസൃഷ്ടികളും ഓര്‍മ്മക്കുറിപ്പുകളും സംഘടനയുെപ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്ന രചനകളും ഉള്‍ക്കൊള്ളുന്ന ഈസുവനീര്‍, വായനക്കാര്‍ക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുന്ന മികച്ചപ്രസിദ്ധീകരണമായിരിക്കുമെന്ന് സുവനീര്‍ കമ്മിറ്റി അറിയിച്ചു .
അസോസിയേഷന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ സ്ഥാപകനേതാക്കളെയും, കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ സംഘടനയെ വിവിധഘട്ടങ്ങളില്‍ നയിച്ച പ്രസിഡന്റുമാരെയും, സംഘടനയുടെപ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയസ്‌പോണ്‍സര്‍മാരെയും ചടങ്ങില്‍ ആദരിക്കും.അസോസിയേഷന്റെ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുക്കുന്ന ഈ ആഘോഷപരിപാടി അവിസ്മരണീയമായഅനുഭവമാക്കി മാറ്റുന്നതിനായി വൈവിധ്യമാര്‍ന്ന കലാപരിപാടികളുംമറ്റ് ആകര്‍ഷകമായ പരിപാടികളും ഉള്‍പ്പെടുത്തി വിപുലമായഒരുക്കങ്ങളാണ് നടത്തിവരുന്നതെന്ന് ജൂബിലി കമ്മിറ്റി കോഓര്‍ഡിനേറ്റര്‍സ്‌കറിയക്കുട്ടി തോമസ്, സെക്രട്ടറി വിജയന്‍ വിന്‍സെന്റ്, ട്രഷറര്‍ രഞ്ജിവര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
അസോസിയേഷന്റെ നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായപ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി സമയ ജോര്‍ജ്, ട്രഷറര്‍ സണ്ണി സ്‌കറിയ,വൈസ് പ്രസിഡന്റ് സണ്ണി കൊട്ടുകാപ്പള്ളി, ജോയിന്റ് സെക്രട്ടറി റോണിഷ്മാത്യു, ജോയിന്റ് ട്രഷറര്‍ സന്തോഷ് ജോര്‍ജ്, ജനറല്‍ ഓര്‍ഗനൈസര്‍
ബിന്‍സി എലിയാസ്, എഡ്യൂക്കേഷണല്‍ കോഓര്‍ഡിനേറ്റര്‍ ട്രീസ ഷെയ്,പി.ആര്‍.ഒ. ബിജു മുണ്ടക്കല്‍ എന്നിവരും ആഘോഷപരിപാടിയുടെവിജയത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
Malayali Association of Respiratory Care Silver Jubilee celebrations on October 17.
















