Caritas hospital

മോക്‌സ് കാര്‍ണിവല്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു

മോക്‌സ് കാര്‍ണിവല്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്രിസ്ത്യന്‍ സൊസൈറ്റിയുടെ രണ്ടാമത് ഫുഡ് ഫെസ്റ്റിവലും കാര്‍ണിവല്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. രാവിലെ 11ന് ആരംഭിച്ച ഈ കലാകായിക രുചിക്കൂട്ട് സംഗമം വൈകുന്നേരം ആറുമണിവരെ നീണ്ടുനിന്നു ചിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ തങ്ങളുടെ കുട്ടികളുമായി ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തി.

തമ്മില്‍ കാണുന്നതിനും പരിചയം പുതുക്കുന്നതിനും സൗഹൃദങ്ങള്‍ പങ്കുവെക്കുന്നതിനുള്ള ഒരു വേദിയായി ഇങ്ങനെയുള്ള പരിപാടികള്‍ പ്രയോജനപ്പെടുത്തണമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു .തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ആദ്യമായി പങ്കെടുക്കുന്ന ഒരു പരിപാടി ആയതിനാല്‍ ഇതുതന്നെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു പ്രസിഡന്റ് ഡോക്ടര്‍ ബിനു ഫിലിപ്പ് സ്വാഗതം ആശംസിച്ചു ജനറല്‍ കണ്‍വീനര്‍ എബ്രഹാം വര്‍ക്കി അന്‍വര്‍ സാദത്ത് എംഎല്‍എയെ സദസിന് പരിചയപ്പെടുത്തി. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തങ്ങളുടെ ക്ഷണം സ്വീകരിച്ച് എത്തിയ എംഎല്‍എക്ക് ഡോക്ടര്‍ എബ്രഹാം ജോസഫ് നന്ദി രേഖപ്പെടുത്തി.

കുട്ടികള്‍ക്കായുള്ള ഫേസ് പെയിന്റിംഗുകള്‍ക്കും മെഹന്തിക്കും വലിയ നിര തന്നെ ഉണ്ടായിരുന്നു.വിവിധ റസ്റ്റോറന്റുകളുടെ സ്റ്റാളുകളില്‍ വിവിധയിനം ഭക്ഷണങ്ങള്‍ നല്‍കുന്നതിലൂടെ ആളുകള്‍ക്ക് തങ്ങളുടെ രുചി ഭേദമനുസരിച്ച് ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടായി. സ്റ്റേജുകള്‍ തങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയതിലൂടെ മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയ അനേകം ശാസ്ത്രീയ നടനങ്ങളും നടത്തുവാന്‍ ധാരാളം കലാകാരന്മാരും മുന്നോട്ടു വന്നു. ഈ പരിപാടി ഒരുവന്‍ വിജയമാക്കിയ ചിക്കാഗോ നിവാസികളോട് സെക്രട്ടറി അജിത് ഏലിയാസ് ജോയിന്റ് കണ്‍വീനേഴ്‌സ് ആയ ഏലിയാസ് തോമസ്, ജിജി ജോണ്‍ ഫുഡ് കമ്മിറ്റി കണ്‍വീനേഴ്‌സ് ആയ . ഏലിയാമ്മ പുന്നൂസ്, ആല്‍ബിന്‍ എബ്രഹാം ഫൈനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫിലിപ്പ് കുന്നേല്‍ ജോസഫ് എന്നിവര്‍ നന്ദി അറിയിച്ചു. സിബിന്‍ ഫിലിപ്പ്, നിഷാ ജോണി എന്നിവര്‍ എംസിമാരായിരുന്നു.

MLA Anwar Sadath inaugurated the Mox Carnival.

Share Email
LATEST excelnclexrn
Top