Caritas hospital

നെതന്യാഹു ഉന്നയിക്കുന്നത് അടിസ്ഥാന രഹിത ആരോപണങ്ങള്‍: യുഎന്‍ പ്രസംഗത്തിലെ വിമര്‍ശനത്തിന് നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മംദാനി

നെതന്യാഹു ഉന്നയിക്കുന്നത് അടിസ്ഥാന രഹിത ആരോപണങ്ങള്‍: യുഎന്‍ പ്രസംഗത്തിലെ വിമര്‍ശനത്തിന് നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മംദാനി

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുഎന്‍ പൊതുസഭയിലെ പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമയാി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്‌റാന്‍ മംദാനി. പലസ്തീനികള്‍ക്കെതിരായ തന്റെ ഭരണകൂടത്തിന്റെ നടപടികളെ ന്യായീകരിക്കാന്‍ നെതന്യാഹു അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് മംദാനി ആരോപിച്ചു. പലസ്തീനികള്‍ക്കെതിരായ വംശഹത്യയെ വെള്ളപൂശാന്‍ ശ്രമിക്കുന്ന കള്ളങ്ങളാണ് നെതന്യാഹു ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തില്‍ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിലാണ് നെതന്യാഹു മംദാനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നഗരത്തിലെ ജൂത സമൂഹം കൂടുതല്‍ സുരക്ഷിതത്വമില്ലായ്മ അനുഭവിക്കുന്നതായി പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നെതന്യാഹു അവകാശപ്പെട്ടു. മംദാനി ഇസ്രയേലിനും ജൂത സമൂഹങ്ങള്‍ക്കും എതിരായ നിലപാടുകളുള്ളവരുമായി അടുപ്പം പുലര്‍ത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഹമാസിനെ പിന്തുണച്ചതിന് ശിക്ഷിക്കപ്പെട്ടവരെ മംദാനി പ്രശംസിച്ചുവെന്നും ഹമാസുമായി ബന്ധമുള്ള നിലപാടുകള്‍ പ്രകടിപ്പിച്ച വ്യക്തികളുമായി സൗഹൃദം പുലര്‍ത്തുന്നുവെന്നും നെതന്യാഹു ആരോപിച്ചു. ഒക്ടോബര്‍ 7ലെ ആക്രമണത്തെ പ്രശംസിക്കുന്ന ഒരു സമൂഹമാധ്യമ പോസ്റ്റ് മംദാനിയുടെ ഭാര്യ ലൈക്ക് ചെയ്തതായും ടെല്‍ അവീവിന് നിലനില്‍പ്പുണ്ടാകരുതെന്ന് പറയുന്ന മറ്റൊരു പോസ്റ്റിനും അവര്‍ പിന്തുണ നല്‍കിയതായും നെതന്യാഹു ആരോപിച്ചു. ഇസ്രയേലിനെതിരെ വംശഹത്യാ ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റു വാറന്റ് നടപ്പാക്കാന്‍ യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മംദാനി നേരത്തെ ആവശ്യപ്പെട്ടിരുന്നു. നെതന്യാഹുവിന് ന്യൂയോര്‍ക്ക് നഗരത്തില്‍ സ്വാഗതമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടികളെ പരാമര്‍ശിച്ച മംദാനി, നെതന്യാഹുവിനെതിരെ നിലവിലുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെ ഇല്ലാതാക്കാനാകില്ലെന്നും പറഞ്ഞു.

തന്നെ യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്നതില്‍നിന്ന് തടയാന്‍ മംദാനി ശ്രമിച്ചുവെന്നും നെതന്യാഹു ആരോപിച്ചു. ‘എന്നെ നിശബ്ദനാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല, സത്യത്തെയും നിശബ്ദമാക്കാനാകില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രയേല്‍ വംശഹത്യ നടത്തിയിട്ടില്ലെന്നും മറിച്ച് വംശഹത്യ തടയുകയാണ് ചെയ്തതെന്നുമുള്ള നിലപാടും നെതന്യാഹു പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. ഇസ്രയേലിന്റെ നടപടികളെയും ഫലസ്തീന്‍ വിഷയത്തെയും ചൊല്ലിയുള്ള ഇരുവരുടെയും ശക്തമായ അഭിപ്രായവ്യത്യാസമാണ് പരസ്പര പ്രസ്താവനകളിലൂടെ വീണ്ടും പുറത്തുവന്നത്.

Netanyahu is making baseless allegations: Mamdani sharply criticizes Netanyahu over remarks made in his UN speech.

Share Email
LATEST excelnclexrn
More Articles
Top