swayamvara
pulimoottil

മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തി അപമാനിച്ചുവെന്ന സംഭവം:രാഷ്ട്രപതിയുടെ ഇടപെടല്‍ തേടി പ്രതിപക്ഷ എംപിമാര്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തി അപമാനിച്ചുവെന്ന സംഭവം:രാഷ്ട്രപതിയുടെ ഇടപെടല്‍ തേടി പ്രതിപക്ഷ എംപിമാര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തി അപമാനിച്ചുവെന്ന സംഭവത്തില്‍  രാഷ്ട്രപതിയുടെ ഇടപെടല്‍ തേടി പ്രതിപക്ഷത്ത് നിന്നുള്ള 32 എംപിമാര്‍. പരാതിയില്‍ നിലവിലെ നിയമനടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് പാര്‍ലമെന്റില്‍ മന്ത്രിമാര്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്സി -എസ്ടി വിഭാഗത്തില്‍പ്പെടുന്ന 32 എം പിമാര്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ തേടുന്നത്.

എന്നാല്‍ അന്വേഷണം ശരിയായ ദിശയിലെന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലും, ബെംഗളൂരുവിലുമായി രണ്ടു  കേസുകളെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇലക്ട്രോണിക് തെളിവുകള്‍ ശേഖരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുത്ത പൊതുറാലിക്ക് ശേഷമാണ് ശുദ്ധീകരണ യജ്ഞം നടത്തിയത്. ഇതിനെതിരെയാണ് പരാതി.

Opposition MPs seek the President’s intervention regarding the incident where a purification ritual was performed to ‘cleanse’ the stage where Mallikarjun Kharge had spoken, an act viewed as an insult.

Share Email
LATEST excelnclexrn
More Articles
Top