swayamvara
pulimoottil

ഇന്തോനേഷ്യയില്‍ യാത്രാക്കപ്പല്‍ കാണാതായി; 103 പേരെ രക്ഷപെടുത്തി: 140 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇന്തോനേഷ്യയില്‍ യാത്രാക്കപ്പല്‍ കാണാതായി; 103 പേരെ രക്ഷപെടുത്തി: 140 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ജക്കാര്‍ത്ത: 240 ലധികം യാത്രക്കാരുമായി സഞ്ചരിച്ച കപ്പല്‍ കാണാതായി. കപ്പലില്‍ ഉണ്ടായിരുന്നതില്‍ 100 പേരെ വിവിധ കപ്പലുകളിലായി രക്ഷപെടുത്തി.140 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കപ്പലിന് എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. മോശം കാലാവസ്ഥയ്ക്കിയൊണ് ജാവ കടലില്‍ യാത്രാക്കപ്പല്‍ കാണാതായത്.  വിര്‍ഗോ ട്രാന്‍സ്‌പോര്‍ട്ട് എട്ട്  എന്ന കപ്പലില്‍ 240-ലേറെ യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ മരിച്ചു.

കിഴക്കന്‍ ജാവയിലെ സുരബായയില്‍ നിന്ന് ശനിയാഴ്ച പുറപ്പെട്ട കപ്പല്‍ തെക്കന്‍ കലിമന്താനിലെ ബന്‍ജര്‍മാസിനിലേക്കാണ് യാത്ര ചെയ്തിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ജാവ കടലില്‍ മോശം കാലാവസ്ഥയ്ക്കിടെ കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കപ്പല്‍ കാണാതായതായി ഇന്തോനേഷ്യന്‍ തിരച്ചില്‍രക്ഷാ ഏജന്‍സിക്ക് വിവരം ലഭിച്ചു.ബന്ധം നഷ്ടപ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ കപ്പലിന്റെ അവസാനമായി കണ്ടെത്തിയ സ്ഥാനത്തേക്ക് കപ്പലുകളും ഹെലികോപ്റ്ററും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചു. രക്ഷപ്പെടുത്തിയ 100 ലേറെപ്പേരില്‍  ചിലരെ കിഴക്കന്‍ ജാവയിലെ തുറമുഖത്തേക്ക് മാറ്റുമെന്ന് ബന്‍ജര്‍മാസിന്‍ തിരച്ചില്‍-രക്ഷാ ഏജന്‍സി മേധാവി ഇ പുതു സുഡായാന അറിയിച്ചു.

കപ്പല്‍ മോശം കാലാവസ്ഥയില്‍പ്പെട്ടതായി ഓപ്പറേറ്ററില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് സുഡായാന പറഞ്ഞു. എന്നാല്‍ കപ്പലിന് സംഭവിച്ച കൃത്യമായ അപകടത്തെക്കുറിച്ചോ അത് നിലവില്‍ എവിടെയാണെന്നതിനെക്കുറിച്ചോ അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഏകദേശം 17,000 ദ്വീപുകളുള്ള ഇന്തോനേഷ്യയില്‍ ഫെറി സര്‍വീസുകള്‍ പ്രധാന ഗതാഗത മാര്‍ഗമാണ്. വിമാനയാത്രയേക്കാള്‍ ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായതിനാല്‍ രാജ്യത്ത് കടല്‍ഗതാഗതത്തെ വലിയ തോതില്‍ ആശ്രയിക്കുന്നു. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലായിടത്തും കര്‍ശനമായി പാലിക്കപ്പെടാത്തത് കപ്പല്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Passenger ship goes missing in Indonesia; 103 people rescued, search continues for 140 others.

Share Email
LATEST excelnclexrn
Top