ന്യൂഡല്‍ഹി: തുടര്‍ച്ചയായ വിവാദങ്ങള്‍ക്ക് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മുംബൈ ഹൈക്കോടതിയിലാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എടുത്ത തീരുമാ നങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
10 മാസത്തിനിടെയുള്ള ഗ്യാനേഷ് കുമാറിന്റെ 14 തീരുമാനങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ അസിം സരോദെയാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടായ പ്രവര്‍ത്തന രീതി മറികടന്ന്, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ രേഖാമൂലം എതിര്‍പ്പ് അറിയിച്ചിട്ടും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഏകപക്ഷീയ നടപടികളുമായി മുന്നോട്ടുപോകുന്നു എന്ന ആക്ഷേപത്തിനിടെയാണ് ഹര്‍ജി.
വോട്ടര്‍ പട്ടിക, വോട്ടര്‍ രജിസ്ട്രേഷന്‍, വോട്ടര്‍ പട്ടിക ഡാറ്റാബേസ്, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊണ്ട രീതി നിയമപരമായ വ്യവസ്ഥകളുടേയും ഭരണഘടനാ പരമായ പ്രവര്‍ത്തനരീതിയെയും സംബന്ധിച്ച ഗൗരവകരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. തങ്ങളുടെ അറിവോ അനുമതിയോ കൂടാതെ ചില തീരുമാനങ്ങള്‍ എടുത്തതില്‍ സന്ധുവും ജോഷിയും വിയോജിപ്പ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Petition filed in the High Court seeking to set aside decisions taken by the Chief Election Commission within ten months.
















