swayamvara
pulimoottil

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വിപുലമായ പാര്‍ക്കിംഗ് സൗകര്യം ഇത്തവണത്തെ പ്രത്യേകത

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വിപുലമായ പാര്‍ക്കിംഗ് സൗകര്യം ഇത്തവണത്തെ പ്രത്യേകത

അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ഈ വരുന്ന ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ബെന്‍സണ്‍വില്ലിലുള്ള Energy Sports Complex-ല്‍ അരങ്ങേറും. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളിലെ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളോടുകൂടിയ വേദിയാണ് ഇത്തവണത്തെ വടംവലിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

മുന്‍ വര്‍ഷങ്ങളില്‍ വടംവലി കാണാനെത്തുന്നവര്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യത്തിന്റെ പരിമിതി ഒരു പ്രധാന വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇത്തവണ 850-ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കിയാണ് സംഘാടകര്‍ മത്സരത്തെ വരവേല്‍ക്കുന്നത്.

Energy Sports Complex-ലും അതിനോടുചേര്‍ന്നുള്ള പ്രദേശങ്ങളിലുമായി 650-ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇതുകൂടാതെ, വേദിയില്‍ നിന്ന് ഏകദേശം മൂന്ന് മിനിറ്റ് മാത്രം അകലെയുള്ള Sacred Heart Knanaya Catholic Church-ന്റെ പാര്‍ക്കിംഗ് ലോട്ടില്‍ 200-ലധികം വാഹനങ്ങള്‍ക്ക് അധിക പാര്‍ക്കിംഗ് സൗകര്യവും വടംവലി കാണാനെത്തുന്നവര്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

ഇതോടെ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങളോടുകൂടി നടത്തപ്പെടുന്ന മത്സരമായി ഇത്തവണത്തെ ടൂര്‍ണമെന്റ് മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. മികച്ച വേദിയും സുഗമമായ പ്രവേശനവും വിശാലമായ പാര്‍ക്കിംഗും കാണികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അനുഭവം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

വടംവലി മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേല്‍, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

Preparations for Chicago Social Club’s International Tug of War Competition Complete; Extensive Parking Facility a Special Feature This Time

Share Email
LATEST excelnclexrn
Top