ടൊറന്റോ: കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തില്‍ ദീര്‍ഘകാലം ആത്മീയ-മിഷന്‍ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന റവ. ഡോ. ജോര്‍ജ് എം. ജോണ്‍ നിര്യാതനായി.
സി സ് ഐ ചര്‍ച്ച് ടോറോന്റോയുടെ ആദ്യ പ്രസിഡന്റായിരുന്ന അദ്ദേഹം സഭയുടെ വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായക പങ്കുവഹിച്ചു. 1986-ല്‍ കോട്ടയത്ത് Church of South India മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. എം. സി. മണിയില്‍ നിന്ന് ഡീക്കനായും പ്രെസ്ബിറ്ററായും അഭിഷിക്തനായി. തുടര്‍ന്ന് 1986 ജൂലൈ 26-ന് CSI Church Torontoയില്‍ തന്റെ ആദ്യ ആരാധനയ്ക്ക് നേതൃത്വം നല്‍കി.
പത്തനംതിട്ട കുഴിക്കാല പുത്തുചിറ മണ്ണില്‍ കുടുംബാംഗമായ റവ. ജോര്‍ജ് എം. ജോണ്‍, എം. കെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് United Theological College, Bangalore-ല്‍ നിന്ന് B.D. പഠനം പൂര്‍ത്തിയാക്കുകയും M.Th. നേടുകയും ചെയ്തു.
മധ്യകേരള മഹായിടവകയുടെ യൂത്ത് സെക്രട്ടറിയായും യുവജനങ്ങള്‍ക്കായുള്ള മഹായിടവക പ്രസിദ്ധീകരണമായ ‘യുവലോകം’ ചീഫ് എഡിറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ സഭാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധ മിഷന്‍, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പിന്തുണ നല്‍കിയിരുന്നു.
ഭാര്യ ഡോ. എലിസബത്ത് ജോര്‍ജ്. മക്കള്‍ ജോണ്‍ ജോര്‍ജ്, ഡോ. ആന്‍ മില്‍സ് എന്നിവരാണ്.
റവ. ഡോ. ജോര്‍ജ് എം. ജോണിന്റെ വേര്‍പാട് കുടുംബാംഗങ്ങള്‍ക്കും CSI സഭാ സമൂഹത്തിനും കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണ്.
സംസ്‌കാര ശുശ്രൂഷകളുടെ വിശദവിവരങ്ങള്‍ പിന്നീട്.
Rev. Dr. George M. John passed away in Toronto.
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

















