ഡാളസ് : ഡാളസ് ഹാര്‍വസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗം, വെണ്‍മണി ആദിക്കാട്ടേത്ത് നിസ്സി ഭവനത്തില്‍ ശാമുവേല്‍ ചാക്കോ (ലിബു – 45) ഡാളസില്‍ അന്തരിച്ചു. കേരളത്തില്‍ വെണ്‍മണി എ.ജി. ശാലേം ചര്‍ച്ച് അംഗമായിരുന്നു.
ഭൗതിക സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 6 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് റോളറ്റിലുള്ള ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (5700 Mark Ln, Rowlett, TX 75089) ആരാധനാ ലയത്തില്‍ ആരംഭിക്കുകയും, അനന്തരം ന്യൂ ഹോപ്പ് സെമിത്തേരിയില്‍ (New Hope Funeral Home, 500 E. Hwy 80, Sunnyvale, Texas 75182) ഭൗതിക ശരീരം സംസ്‌കരിക്കും.
മുണ്ടിയപ്പളി വടക്കേമുണ്ടക്കല്‍ വി.കെ ചാക്കോയുടെ മകള്‍ ആന്‍ അച്ചാമ്മ ചാക്കോയാണ് സഹധര്‍മ്മിണി.
മക്കള്‍: ജോയല്‍, ജോയാന.
Samuel chacko passed away in dallas
വാര്‍ത്ത: സാം മാത്യു ഡാളസ്

















