റിയാദ്: സൗദി അറേബ്യയില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 13 സാധാരണ പൗരന്‍മാര്‍ക്ക് പരിക്കേറ്റതായി സൗദി അറേബ്യ. സൗദി സഖ്യസേനാ വക്താവാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച നടന്ന ആക്രമണങ്ങളില്‍ ഖമീസ് മുഷൈത്ത്, അബ്ഹ, തായിഫ് നഗരങ്ങളിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.
ആക്രമണങ്ങളില്‍ ഏഴ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നു സൗദി സൈനീക വക്താവ് വ്യക്തമാക്കി.
Saudi Arabia says 13 civilians injured in Houthi attack.

















