Caritas hospital

യുഎന്നിലെ സമാധാന ചർച്ചകൾക്കിടെ ഹോർമൂസിൽ വീണ്ടും കപ്പലാക്രമണം, 2 നാവികർ കൊല്ലപ്പെട്ടു; അമേരിക്കയുമായുള്ള ചർച്ചയിൽ ഇറാനിൽ വിവാദം

യുഎന്നിലെ സമാധാന ചർച്ചകൾക്കിടെ ഹോർമൂസിൽ വീണ്ടും കപ്പലാക്രമണം, 2 നാവികർ കൊല്ലപ്പെട്ടു; അമേരിക്കയുമായുള്ള ചർച്ചയിൽ ഇറാനിൽ വിവാദം
Share Email

ഐക്യരാഷ്ട്ര സഭയിൽ അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹോർമൂസ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ട് നാവികർ കൊല്ലപ്പെടുകയും കപ്പലിന് തീപിടിക്കുകയും ചെയ്തു. കപ്പലിലെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് മറ്റ് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.

അതിനിടെ, യു.എന്നിൽ വെച്ച് അമേരിക്കയുമായി പരോക്ഷ ചർച്ചകൾക്ക് തുടക്കമിട്ട ഇറാൻ വിദേശകാര്യമന്ത്രിക്കെതിരെ രാജ്യത്തിനുള്ളിൽ ശക്തമായ വിമർശനം ഉയർന്നു. ഇറാൻ നിലപാടുകൾ മുൻകൂട്ടി അറിയിച്ചിരിക്കെ വീണ്ടും ചർച്ചയ്ക്ക് മുതിർന്നത് രാജ്യത്തെ ദുർബലപ്പെടുത്തിയെന്ന് ദേശീയ സുരക്ഷാ കമ്മിഷൻ അംഗം ഇബ്രാഹിം റിസാ ആരോപിച്ചു. ഡോണാൾഡ് ട്രംപിന്റെ പ്രസംഗം ഇറാൻ പ്രതിനിധികൾ ബഹിഷ്കരിച്ചപ്പോൾ പാർലമെന്റ് ഡെപ്യൂട്ടി ചെയർമാൻ സഭയിൽ തുടർന്നതും ഇറാനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അമേരിക്കൻ ഉപരോധത്തെ തുടർന്ന് ഇറാന്റെ വിമാനക്കമ്പനികളുടെ വിദേശ സർവീസുകൾ കടുത്ത പ്രതിസന്ധിയിലായി. മസ്കറ്റ്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കുള്ള ഇറാന്റെ വിമാന സർവീസുകൾ പൂർണമായും നിലച്ചു. സമാധാന നീക്കങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും കടുത്ത നിലപാടുകളുമായി ഇരുപക്ഷവും മുന്നോട്ടുപോകുന്നത് മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നു.

മറ്റൊരു സംഭവത്തിൽ, യെമനിൽ സൗദി അറേബ്യ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി വിമതർ വ്യക്തമാക്കി. സൗദിയെ സഹായിച്ചാൽ ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ഹൂതി ഭീഷണിയുടെ പശ്ചാത്തലത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഡ്രോൺ ഷോയും വെടിക്കെട്ടും സൗദി അറേബ്യ മാറ്റിവെച്ചു.

Share Email
LATEST excelnclexrn
Top