വിര്‍ജീനിയ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെയ്പില്‍ ജീവനക്കാരന് പരിക്ക്: അക്രമി മരിച്ച നിലയില്‍

വിര്‍ജീനിയ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെയ്പില്‍ ജീവനക്കാരന് പരിക്ക്: അക്രമി മരിച്ച നിലയില്‍

വിര്‍ജീനിയ: വിര്‍ജീനിയയിലെ ഒരു പ്രൈമറി സ്‌കൂളില്‍തോക്കുധാരിയുടെ ആക്രമണം. സ്‌കൂളിലേക്ക് അതിക്രമിച്ച് കയറിയ അക്രമിയുടെ വെടിയേറ്റ് സ്‌കൂളിലെ ജീവനക്കാരന് പരിക്കേറ്റു. തുടര്‍ന്ന് അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ലറ്റ്‌സ്വില്ലില്‍ നിന്ന് 30 മൈല്‍ അകലെയുള്ള വെയ്ന്‍സ്ബോറോയിലെ വെസ്റ്റ്വുഡ് ഹില്‍സ് എലിമെന്ററി സ്‌കൂളിലാണ് സംഭവം.

19 കാരനായ ആന്തണി ഇഗ്‌നേഷ്യാഡിസ് ഇസബെല്ലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഒന്‍പതോടെ സ്‌കൂള്‍ പരിസരത്ത് സംശയാസ്പദമായ ഒരാളെ കണ്ടതായി ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ സ്‌കൂളിലെ ലൈബ്രറിയിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ലൈബ്രറിയില്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. അക്രമിയുടെ വെടിയേറ്റ സ്‌കൂള്‍ ജീവനക്കാരന് നിസാര പരിക്കാണ് ഏറ്റത്. ഇദ്ദേഹത്തെ പ്രാഥമീക ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതായി പൊലീസ് മേധാവി ഡേവിഡ് ഷാ അറിയിച്ചു.

വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിക്ക് പരിക്കേറ്റ ജീവനക്കാരനുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നതിനെക്കുറിച്ച് നിലവില്‍ വിവരമില്ലെന്നും പൊലീസ് അറിയിച്ചു. ഇഗ്‌നേഷ്യാഡിസ്-ഇസബെല്ലെ വെയ്ന്‍സ്ബോറോ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നില്ലെന്ന് വിദ്യാഭ്യാസ സൂപ്രണ്ട് ജെഫ്രി കാസല്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Staff member injured in shooting at Virginia primary school; gunman found dead.

Share Email
LATEST excelnclexrn
More Articles
Top