Caritas hospital

ബാള്‍ട്ടിമോറില്‍ വാഹനം മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ ബസില്‍ ഇടിച്ചു: 16 പേര്‍ക്ക് പരിക്കേറ്റു; നാലുപേരുടെ നില ഗുരുതരം

ബാള്‍ട്ടിമോറില്‍ വാഹനം മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ ബസില്‍ ഇടിച്ചു: 16 പേര്‍ക്ക് പരിക്കേറ്റു; നാലുപേരുടെ നില ഗുരുതരം

ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോറില്‍ വാഹനം മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ ബസില്‍ ഇടിച്ചു: 16 പേര്‍ക്ക് പരിക്കേറ്റു വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. വാഹനത്തില്‍ നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

മോഷ്ടിച്ച വാഹനമാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബാള്‍ട്ടിമോര്‍ പൊലീസ് കമ്മീഷണര്‍ റിച്ചാര്‍ഡ് വേര്‍ലി പറഞ്ഞു. പൊലീസ് വാഹനത്തെ പിന്തുടരുന്നതിനിടെ ബാള്‍ട്ടിമോര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏവിയേഷന്‍ യൂണിറ്റിന്റെ സഹായം തേടിയിരുന്നു. പിന്നാലെ വാഹനം മേരിലാന്‍ഡ് ട്രാന്‍സിറ്റ് അഡ്മിനിസ്‌ട്രേഷന്റെ ബസുമായി കൂട്ടിയിടിച്ചതായി വേര്‍ലി പത്രസമ്മേളനത്തില്‍

ബസിലുണ്ടായിരുന്ന ഡ്രൈവറുള്‍പ്പെടെ 12 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന നാലു് പ്രായപൂര്‍ത്തിയാകാത്തവരെയും ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ബാള്‍ട്ടിമോര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ജെയിംസ് വാലസ് അറിയിച്ചു.
അപകടസമയത്ത് വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഈസ്റ്റ് ഒലിവര്‍ സ്ട്രീറ്റിലൂടെ കിഴക്കോട്ട് സഞ്ചരിച്ചിരുന്ന വാഹനമാണ് നോര്‍ത്ത് വൂള്‍ഫ് സ്ട്രീറ്റിലൂടെ തെക്കോട്ട് പോയിരുന്ന ബസുമായി കൂട്ടിയിടിച്ചത്. മോഷ്ടിച്ച വാഹനമാണെന്ന് സ്ഥിരീകരിക്കുന്ന വിവരം ലഭിച്ചതിന് ശേഷമാണ് പൊലീസ് വാഹനം തടയാന്‍ ശ്രമിച്ചതെന്നും വേര്‍ലി വ്യക്തമാക്കി.

അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ബസില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസിന്റെ കൈവശമുള്ള വീഡിയോ ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുമെന്ന് വേര്‍ലി അറിയിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വാഹനം പിന്തുടര്‍ന്നതുമായി ബന്ധപ്പെട്ട നടപടികളും വിശദമായി പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Stolen vehicle crashes into bus in Baltimore: 16 injured; four in serious condition.

Share Email
Top