swayamvara
pulimoottil

പരിശുദ്ധ കന്യകാമറിയം വേദനയില്‍ എപ്പോഴും കൂടെയുള്ള അമ്മ: മാര്‍ ജോയ് ആലപ്പാട്ട്

പരിശുദ്ധ കന്യകാമറിയം വേദനയില്‍ എപ്പോഴും കൂടെയുള്ള അമ്മ: മാര്‍ ജോയ് ആലപ്പാട്ട്

ജസ്റ്റിന്‍ ചാമക്കാല

ന്യൂയോര്‍ക്ക് : പരിശുദ്ധ കന്യകാമറിയം വേദനയില്‍ എപ്പോഴും കൂടെയുള്ള അമ്മയെ ന്നുചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്. റോക്ക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച്ു നടത്തിയ വചനസന്ദേശത്തിലായിരുന്നു ഇത്തരത്തില്‍ പ്രതികരിച്ചത്.
യേശുവിന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെ സമയത്ത് മാത്രമല്ല, കാല്‍വരിയിലെ കുരിശിന്റെ സമയത്തും മറിയം കൂടെയുണ്ടായിരുന്നു.അതുകൊണ്ടാണ് ദുഃഖിക്കുന്നവര്‍ക്കും രോഗികള്‍ക്കും ഏകാന്തരായവര്‍ക്കും പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കും മറിയം ആശ്വാസത്തിന്റെ അമ്മയാകുന്നതെന്നും പറഞ്ഞു. അതാണ് മറിയത്തിന്റെ മാതൃകയില്‍ നാം ജീവിക്കുന്നത്.മറിയം യേശുവിലേക്കാണ് നമ്മെ നയിക്കുന്നത്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം ക്രിസ്തുവായിരിക്കണമെന്നും മാര്‍ ആലപ്പാട്ട് പറഞ്ഞു.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ ആറു വരെ നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍ ഇടവകാംഗങ്ങളും വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികളും സജീവമായി പങ്കെടുത്തു.

വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്, കൊടിയേറ്റ്, സെമിത്തേരി സന്ദര്‍ശനം, തിരുനാള്‍ പ്രദക്ഷിണം, വാഴ്വ്, ചെണ്ടമേളം, സ്‌നേഹവിരുന്ന്, കാര്‍ണിവല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ തിരുനാളിന്റെ ഭാഗമായി നടന്നു.

പ്രധാന തിരുനാള്‍ ദിനത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.

തിരുനാള്‍ പ്രദക്ഷിണത്തിലും വാഴ്വിലും വലിയ ജനപങ്കാളിത്തമുണ്ടായി. ചെണ്ടമേളവും സ്‌നേഹവിരുന്നും ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നു.

ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. വിശ്വാസത്തിലും കൂട്ടായ്മയിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും മുന്നേറാനുള്ള പുതിയൊരു അധ്യായത്തിന് ഇതോടെ തുടക്കം കുറിച്ചു.ലങ്കര റീത്തിലുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. റിജോ പുത്തന്‍പറമ്പില്‍ കാര്‍മികത്വം വഹിച്ചു. ഇംഗ്ലീഷ് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ബിപി മാത്യു തറയില്‍ കാര്‍മികത്വം വഹിച്ചു.സെമിത്തേരി സന്ദര്‍ശനവും പരേതര്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനകളും ഭക്തിനിര്‍ഭരമായി നടന്നു.
കാര്‍ണിവല്‍, സ്‌നേഹവിരുന്ന് തുടങ്ങിയ പരിപാടികളിലും കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായി.തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനകള്‍, വാര്‍ഡുകള്‍, പ്രസുദെന്തിമാര്‍ , ഇടവകാംഗങ്ങള്‍ എന്നിവര്‍ക്കു സംഘാടകര്‍ നന്ദി അറിയിച്ചു.


ഇടവക വികാരി ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൈക്കാരന്മാരായ ജെയിംസ് ജസ്റ്റിന്‍, ജോസഫ് കിഴങ്ങാട്ട്, ജിമ്മി പുളിയനാല്‍, സെക്രട്ടറി സിബി മണലേല്‍ എന്നിവരും വിവിധ തിരുനാള്‍ കമ്മിറ്റികളും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

The Blessed Virgin Mary: A Mother Who Is Always Present in Times of Sorrow – Mar Joy Alappatt

Share Email
LATEST excelnclexrn
More Articles
Top