അലന്‍ ചെന്നിത്തല
ചിക്കാഗോ: വോളിബോള്‍ കായിക മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് പ്രിന്‍സ് തോമസിനെ ചിക്കാഗോ പൗരാവലി ആദരിച്ചു. സീറോ മലബാര്‍ അതിരൂപത ബിഷപ്പ് ജോയി ആലപ്പാട്ട് പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ജോസ് കെ മാണി എംപി എന്നിവര്‍ ചേര്‍ന്നാണ് ആദരവ് അദ്ദേഹത്തിനും പത്‌നി അനിത പ്രിന്‍സിനും സമര്‍പ്പിച്ചത്.
പ്രിന്‍സ് തോമസ് കളിക്കളത്തിലും തുടര്‍ന്ന് വോളിബോള്‍ രംഗത്ത് മികച്ച കളിക്കാരെ വാര്‍ത്തെടുക്കുന്നതിന് അതോടൊപ്പം തന്നെ കൈരളി ലയണ്‍സ് എന്ന വോളിബോള്‍ കൂട്ടായ്മയിലൂടെയും ചിക്കാഗോയിലെ കായിക രംഗത്ത് ഉജ്ജ്വലമായ നേതൃത്വം ആണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കൈരളി ലയണ്‍സിന്റെ പ്രസിഡന്റ് ആയിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ ജിമ്മി മെമ്മോറിയല്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിലും ശ്രദ്ധേയമായ നേതൃത്വ പാഠവും വഹിച്ചിട്ടുണ്ട്.
കേരളത്തിലെ പിന്നോക്ക രംഗങ്ങളില്‍ നില്‍ക്കുന്ന കായിക താരങ്ങളുടെ വ്യത്യസ്തമായ ജീവിത രംഗങ്ങളിലെ വളര്‍ച്ചയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന വിവിധ പ്രോജക്ടുകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നു. പ്രിന്‍സിന്റെ പിതാവ് പ്രയാറ്റു കുന്നേല്‍ തോമസ് കേരള സംസ്ഥാന വോളിബോള്‍ ടീം അംഗമായിരുന്നു. കായികരംഗത്തെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.
The Chicago community honors Prince Thomas, Mallappally’s sporting son.
















