swayamvara
pulimoottil

‘അബ്രഹാമിന്‍ ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ പ്രകാശനം ചിക്കാഗോയില്‍ നടത്തി

‘അബ്രഹാമിന്‍ ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ പ്രകാശനം ചിക്കാഗോയില്‍ നടത്തി

ചിക്കാഗോ: ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ‘അബ്രഹാമിന്‍ ഗദ്ഗദം’ എന്ന ക്രിസ്തീയ ഭക്തിഗാന വീഡിയോ ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം നടന്നു.
അജിത്ത് ബേബിയുടെ വോയ്‌സ് ഓഫ് ആഡം -ന്റെ സഹകരണത്തോടെ അനില്‍ മറ്റത്തിക്കുന്നേല്‍ നേതൃത്വം നല്‍കുന്ന ജേക്കബ് മീഡിയാ ഓഫ് ചിക്കാഗോ അവതരിപ്പിക്കുന്ന ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ജോബി ഓളിയില്‍ ആണ്. അനില്‍ മറ്റത്തിക്കുന്നേല്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം സജി മാലിത്തിരുത്തേലും പ്രശസ്ത പിന്നണി ഗായിക എലിസബത്ത് രാജുവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

കല്ലറ ഓളിയില്‍ പരേതനായ കെ. കെ. എബ്രഹാമിന്റെ 17-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് ഈ ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. കെ. കെ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാമില്‍ നിന്ന് ഗാനത്തിന്റെ പോസ്റ്റര്‍ ഏറ്റുവാങ്ങിക്കൊണ്ട്, സെന്റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറലും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ മോണ്‍. തോമസ് മുളവനാലും, സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം കളരിക്കലും ചേര്‍ന്ന് ഔപചാരിക പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഇടവകാംഗമായ ജോബി ഓളിയില്‍ രചിച്ച ഗാനം, ഇടവകയുടെ ഗായകസംഘത്തിന് ദീര്‍ഘകാലമായി നേതൃത്വം നല്‍കിവരുന്ന സജി മാലിത്തിരുത്തേല്‍ പ്രശസ്ത ഗായിക എലിസബത്ത് രാജുവിനൊപ്പം ആലപിക്കുമ്പോള്‍, അത് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയ്ക്കും സമൂഹത്തിനും അഭിമാനകരമായ നിമിഷമാണെന്ന് ഫാ. എബ്രഹാം കളരിക്കല്‍ പറഞ്ഞു.

ചിക്കാഗോ ക്‌നാനായ സമൂഹത്തിന്റെ ഭാഗമായ അനില്‍ മറ്റത്തിക്കുന്നേല്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ആറാമത്തെ ഗാനമാണിത്. മുന്‍ ഗാനങ്ങളെപ്പോലെ തന്നെ ഈ ഗാനവും സംഗീതാസ്വാദകരുടെയും വിശ്വാസിസമൂഹത്തിന്റെയും ശ്രദ്ധ നേടുമെന്ന പ്രതീക്ഷ മോണ്‍. തോമസ് മുളവനാല്‍ പങ്കുവച്ചു.

ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ പ്രദീപ് ടോം നിര്‍വഹിച്ചിരിക്കുന്നു. റെക്കോര്‍ഡിംഗ് ബെന്നി തോമസ് – Ben Studio, Chicago, കൂടാതെ CAC, Kochi എന്നിവിടങ്ങളിലായാണ് പൂര്‍ത്തിയാക്കിയത്.

സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, ചിക്കാഗോയും സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ഇടവക, കല്ലറയും പശ്ചാത്തലമാക്കി ഒരുക്കിയ വീഡിയോയുടെ ചിത്രീകരണം ജോബി ചെറുപച്ചിക്കരയും സാജു വര്‍ഗീസും ചേര്‍ന്ന് നിര്‍വഹിച്ചു. വീഡിയോ എഡിറ്റിംഗ് ജോബി ചെറുപച്ചിക്കരയും ഡിസൈന്‍ Astraയും നിര്‍വഹിച്ചിരിക്കുന്നു.

ഈ ഗാനത്തിന്റെ നിര്‍മ്മാണത്തിന് പിന്തുണയും ആശംസകളും നല്‍കിയ മോണ്‍. തോമസ് മുളവനാല്‍, ഫാ. എബ്രഹാം കളരിക്കല്‍, കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍ എന്നിവര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ നന്ദി അറിയിച്ചു.

Voice of Adam ഡയറക്ടര്‍ അജിത്ത് ബേബിയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന Living With Christ – എന്ന ആല്‍ബത്തിന്റെ ഭാഗമായി ആയ ‘അബ്രഹാമിന്‍ ഗദ്ഗദം’ സെപ്റ്റംബര്‍ അവസാനത്തോടെ Voice of Adam YouTube ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അജിത്ത് ബേബി അറിയിച്ചു.

The Christian devotional music album ‘Abrahamin Gadgadam’ was launched in Chicago.

Share Email
Top