swayamvara
pulimoottil

ചിക്കാഗോ സെന്റ് മേരീസില്‍ എട്ടു നോയമ്പ് തിരുനാള്‍ ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസില്‍ എട്ടു നോയമ്പ് തിരുനാള്‍ ആഘോഷിച്ചു

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാള്‍ എട്ടു നോയമ്പ് തിരുനാളായി ഭക്തിപൂര്‍വ്വം ആഘോഷിച്ചു. സെപ്റ്റംബര്‍ 1- മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ ദിവസവും കൊന്ത നമസ്‌കാരവും ലദീഞ്ഞും വി. കുര്‍ബാനയും നേര്‍ച്ചയും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 8 നു വൈകുന്നേരം ഏഴു മണിക്ക് നടന്ന തിരുനാള്‍ കുര്‍ബാനക്ക് വികാരി ഫാ. സിജു മുടക്കോടില്‍ മുഖ്യ കാര്‍മ്മികനായിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുര തിരുനാള്‍ സന്ദേശം നല്‍കി. വി. കുര്‍ബാനക്ക് മുമ്പായി കൊന്ത നമസ്‌കാരവും ലദീഞ്ഞും ഉണ്ടായിരുന്നു.

വിശുദ്ധ കുര്‍ബാനക്ക് ശേഷം മേരി നാമധാരികളുടെ ഫീസ്റ്റ് ആഘോഷിച്ചു. എല്ലാ മേരി നാമധാരികള്‍ക്കും വൈദികര്‍ പുഷ്പങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന് അന്നേ ദിവസം ഫീസ്റ്റ് ആഘോഷിക്കുന്ന പാരീഷ് സെക്രട്ടറി കൂടെയായ സി. ശാലോം SVM, മറ്റു മേരി നാമധാരികള്‍ക്ക് ഒപ്പം കേക്ക് മുറിച്ച സന്തോഷം പങ്കിട്ടു. തുടര്‍ന്ന് തിരുനാളിന്റെ ഭാഗമായി ഏവര്‍ക്കും പാച്ചോര്‍ നേര്‍ച്ചയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് ട്രസ്റ്റിമാരായ സേവ്യര്‍ നടുപറമ്പില്‍, ജോബി പോളക്കല്‍, മജോ കുന്നശേരി, സിസ്‌റേഴ്‌സും, ഗായക സംഘവും, അള്‍ത്താരശുശ്രൂഷികളും മറ്റു വോളന്റീയേര്‍സും നേതൃത്വം നല്‍കി.

വാര്‍ത്ത: റോയി ചേലമലയില്‍

The ‘Eight-Day Fast’ Feast was celebrated at St. Mary’s, Chicago.

Share Email
LATEST excelnclexrn
Top