Caritas hospital

രാജ്യവ്യാപകമായി പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ബാങ്ക് സമരം പിന്‍വലിച്ചു

രാജ്യവ്യാപകമായി പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ബാങ്ക് സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഇന്നു മുതല്‍ മൂന്നുദിവസം രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് സമരം മാറ്റിവച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും തമ്മില്‍ ഞായറാഴ്ച രാത്രി നടത്തിയ അടിയന്തര ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സമരം മാറ്റിവെച്ചത്. ലക്ഷക്കണക്കിന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് സേവന തടസ്സം നേരിടുമെന്ന ആശങ്ക നിലനിന്നിരുന്ന സാഹചര്യത്തിലാണ് അവസാന നിമിഷ ധാരണ ഉണ്ടായത്.

എല്ലാ ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധി നല്‍കണമെന്ന ആവശ്യത്തില്‍ ഉടന്‍ സംയുക്ത സമിതി രൂപീകരിക്കാന്‍ ഇരുകൂട്ടരും ധാരണയിലെത്തി. വിവിധ സാധ്യതകള്‍ പരിശോധിക്കുകയും ഉപഭോക്താക്കളടക്കമുള്ള എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തുകയും ചെയ്ത് എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. കൂടാതെ സ്‌കെയില്‍ നാലിനും അതിന് മുകളിലുമുള്ള ഓഫീസര്‍മാര്‍ക്കുള്ള പ്രകടനാധിഷ്ഠിത ഇന്‍സെന്റീവ് പദ്ധതിയിലെ മാറ്റങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ ആരംഭിക്കും.

2024 മാര്‍ച്ച് എട്ടിലെ ചര്‍ച്ചകളുടെ രേഖയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് തീര്‍പ്പാകാത്ത വിഷയങ്ങളും വേഗത്തില്‍ പരിഹരിക്കുന്നതിനായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ പ്രഖ്യാപിച്ചിരുന്ന പ്രതിഷേധങ്ങളും സമരവും മാറ്റിവയ്ക്കുന്നതെന്നു യുഎഫ് ബി.യു അറിയിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ആര്‍. ശേഖരന്‍ പറഞ്ഞത്, ‘ഫൈവ് ഡേ ബാങ്കിംഗ്’ ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ ഉയര്‍ന്നതല സമിതി രൂപീകരിക്കാന്‍ ഐബിഎ സമ്മതിച്ചെന്നും യുഎഫ്ബിഎ പ്രതിനിധികളും സമിതിയില്‍ ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

The nationwide three-day bank strike has been called off.

Share Email
Top