Caritas hospital

ട്രംപ് ഷി ജിന്‍പിപിംഗിന് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കി

ട്രംപ് ഷി ജിന്‍പിപിംഗിന് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കി

വാഷിംഗടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ വൈറ്റ് ഹൗസില്‍ ഔദ്യോഗിക അത്താഴവിരുന്നു നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിര്‍ണായകമായ കൂടിക്കാഴ്ചകളും ഔദ്യോഗിക പരിപാടികള്‍ക്കും ശേഷമാണഅ ് വ്യാഴാഴ്ച വൈകുന്നേരം ട്രംപ് ഷിക്കും ചൈനീസ് പ്രതിനിധി സംഘത്തിനുമായി ആഡംബരപൂര്‍ണമായ സ്റ്റേറ്റ് ഡിന്നര്‍ ഒരുക്കിയത്.

ഷി ജിന്‍പിങ്ങും ഭാര്യ പെങ് ലിയുവാനും പങ്കെടുത്തു.യ . ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ചേര്‍ന്ന് ചൈനീസ് പ്രതിനിധി സംഘത്തെ വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ സ്വീകരിച്ച

അമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ടെസ്ല, സ്പേസ്എക്സ് മേധാവി ഇലോണ്‍ മസ്‌ക്, മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ഡെല്‍ ടെക്നോളജീസ് സി.ഇ.ഒ മൈക്കല്‍ ഡെല്‍ തുടങ്ങിയ പ്രമുഖ ടെക്, വ്യവസായ രംഗത്തെ വ്യക്തികളും അത്താഴവിരുന്നില്‍ പങ്കെടുക്കുന്നവരുടെ പട്ടികയിലുണ്ട്.

എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്, ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍, സിറ്റിഗ്രൂപ്പ് സി.ഇ.ഒ ജെയിന്‍ ഫ്രേസര്‍, അടുത്തിടെ ആപ്പിള്‍ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞ ടിം കുക്ക് എന്നിവരും വിരുന്നിലെ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. സാങ്കേതികവിദ്യ, ധനകാര്യം, വ്യവസായം തുടങ്ങിയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യമാണ് വിരുന്നിന്റെ ശ്രദ്ധേയത വര്‍ധിപ്പിക്കുന്നത്.

വെള്ളിയാഴ്ച ഷി ജിന്‍പിങ്ങും ഭാര്യയും ട്രംപിനും മെലാനിയ ട്രംപിനുമൊപ്പം സ്വകാര്യ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് നാഷണല്‍ ആര്‍ക്കൈവ്‌സ് സന്ദര്‍ശിച്ച് ചരിത്രപ്രധാനമായ ദേശീയ രേഖകള്‍ കാണാനും പദ്ധതിയുണ്ട്. വെള്ളിയാഴ്ച തന്നെ ഷി ജിന്‍പിങ് അമേരിക്കയില്‍നിന്ന് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Trump hosted a dinner for Xi Jinping at the White House.

Share Email
LATEST excelnclexrn
More Articles
Top