swayamvara
pulimoottil

ട്രെയിനില്‍ യാത്രക്കാരിക്കു നേരെ ലൈംഗീകാതിക്രമമെന്ന പരാതിയില്‍ ടിടിഇ അറസ്റ്റില്‍

ട്രെയിനില്‍ യാത്രക്കാരിക്കു നേരെ ലൈംഗീകാതിക്രമമെന്ന പരാതിയില്‍ ടിടിഇ അറസ്റ്റില്‍

കൊല്ലം: ട്രെയിനില്‍ യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വച്ച് യുവതിക്കെതിരേ ലൈംഗീകാതിക്രമം കാട്ടിയെന്നാണ് പരാതി. തിരുവനന്തപുരം ഡിവിഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ അമിതമായ മദ്യപിച്ചിരുന്നുവെന്നു് പൊലീസ് പറഞ്ഞു.
നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3:30ഓടെയാണ് സംഭവം. സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

TTE arrested following a complaint of sexual assault against a female passenger on a train.

Share Email
LATEST excelnclexrn
Top