Caritas hospital

കടുത്ത വിസ നിയമങ്ങളും തൊഴിൽ നിയന്ത്രണങ്ങളും; യു.എസിലെ വിദേശ വിദ്യാർത്ഥികളിൽ ആശങ്കയെന്ന് സർവ്വകലാശാലാ മേധാവി

കടുത്ത വിസ നിയമങ്ങളും തൊഴിൽ നിയന്ത്രണങ്ങളും; യു.എസിലെ വിദേശ വിദ്യാർത്ഥികളിൽ ആശങ്കയെന്ന് സർവ്വകലാശാലാ മേധാവി

വാഷിംഗ്ടൺ: അമേരിക്കൻ വിസ നിയമങ്ങളിലെ പുതിയ മാറ്റങ്ങളും പഠനശേഷമുള്ള തൊഴിൽ നേടലിലെയും ഇന്റേൺഷിപ്പുകളിലെയും കർശന നിബന്ധനകളും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ കടുത്ത അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിലെ ഗ്ലോബൽ അഫയേഴ്സ് വൈസ് പ്രോവോസ്റ്റ് സ്റ്റീഫൻ ഡി. മൾ. ദ പ്രിന്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കയിലെ മാറുന്ന ഉന്നതവിദ്യാഭ്യാസ അന്തരീക്ഷത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. എന്നിരുന്നാലും, ഈ പുതിയ നിയന്ത്രണങ്ങൾ തങ്ങളുടെ സർവ്വകലാശാലയിലേക്കുള്ള ബിരുദ കോഴ്‌സുകളുടെ ഡിമാൻഡിനെ ബാധിച്ചിട്ടില്ലെന്നും ഈ വർഷം അപേക്ഷകളിൽ 25 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്-1 വിസ അപേക്ഷകരുടെ ഓൺലൈൻ സാന്നിധ്യം പരിശോധിക്കുന്നതടക്കം വിസ അഭിമുഖങ്ങളിലും വെരിഫിക്കേഷനിലും യു.എസ് ഭരണകൂടം വലിയ നിയന്ത്രണങ്ങളാണ് കടുപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ ഡൽഹി സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു സ്റ്റീഫൻ മൾ. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് രേഖകൾ ലഭ്യമാക്കാനും വിസ പ്രക്രിയകളിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകാനും തങ്ങളുടെ സർവ്വകലാശാല സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിസ നേടി അമേരിക്കയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പോലും പിന്നീട് ഇന്റേൺഷിപ്പ് കണ്ടെത്തുന്നതിലും ബിരുദാനന്തര തൊഴിൽ അവസരങ്ങളിലും പുതിയ നിയമങ്ങൾ കടുത്ത വെല്ലുവിളിയാകുന്നുണ്ട്. ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികൾക്ക് ഇത് വലിയ മാനസിക സമ്മർദ്ദവും അനിശ്ചിതത്വവുമാണ് നൽകുന്നത്. ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷകരുടെ എണ്ണം ഉയർന്നത് ആശ്വാസകരമാണെങ്കിലും ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share Email
LATEST excelnclexrn
More Articles
Top