Caritas hospital

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു

ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ക്ലബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂര്‍ണമെന്റിന് ബെന്‍സിണ്‍ വില്ലയിലെ എനര്‍ജി സ്പോര്‍ട്സ് ക്ലോംപ്ല്കസില്‍, ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു.

തദവസരത്തില്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് ഡൊണാള്‍ഡ് പുക്കുമ്പേല്‍, ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ഫുഡ് ചെയര്‍ ജോസ് മണക്കാട്ട്, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് ഇതര സോഷ്യല്‍ ക്ലബ് നേതാക്കളും സന്നിഹിതരായിരുന്നു.

വടംവലി ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന (21,100 ഡോളര്‍ ) മലയാളിയുടെ ആവേശത്തെയും അഭിമാനത്തെയും ഒരുപോലെ പ്രകടമാക്കുന്ന ഈ മലയാളി മാമാങ്കം കഴിഞ്ഞ 11 വര്‍ഷങ്ങളിലും അതുപോലെതന്നെ ഈ പന്ത്രണ്ടാം വര്‍ഷത്തിലും അത്യുത്സാഹപൂര്‍വം നടത്തുന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബിനെയും, അതിന്റെ സാരഥികളെയും, അംഗങ്ങളെയും അവരുടെ ഇതര ചാരിറ്റി പ്രവര്‍ത്തങ്ങളെയും വി.കെ. ശ്രീകണ്ഠന്‍ എം.പി പ്രസംശിച്ചു.

ആദ്യ മത്സരം വടംവലി ലോകത്തെ കാനഡ ഗ്ലാഡിയേറ്റേഴ്സും ന്യൂസ്റ്റാര്‍ ടെക്സസും തമ്മിലുള്ള പോരാട്ടം ആയിരുന്നു.അമേരിക്ക, കാനഡ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങില്‍ നിന്നുള്ള 16 പ്രമുഖ വടംവലി ടീമുളാണ് 11,111 ഡോളറിന്റെ ഒന്നാം സമ്മാനവും 5,555 ഡോളറിന്റെ രണ്ടാം സമ്മാനവും, 3,333 ഡോളറിന്റെ മൂന്നാം സമ്മാനവും, 1,111 ഡോളറിന്റെ നാലാം സമ്മാനത്തിനുമായി (മൊത്തം 21,100 ഡോളര്‍) പ്രഖ്യാപിത സമ്മങ്ങള്‍ക്കും കൂടാതെയുള്ള ഇതര സമ്മാനങ്ങള്‍ക്കുമായി മാറ്റുരയ്ക്കുന്നത്.

അത്യാധുനിക എല്‍.ഇ.ഡി സ്‌ക്രീന്‍ സംവിധാനങ്ങളോടെ ഒരുക്കിയിരിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിത്തില്‍ ആയിരക്കണക്കിന് കാണികളാണ് മത്സരങ്ങള്‍ കാണാന്‍ എത്തിയിരിക്കുന്നത്.സ്റ്റേഡിയത്തില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് കെ.വി. ടിവി വഴി എമ്പാടും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. വരുംമണിക്കൂറുകളില്‍ ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ പോരാട്ടങ്ങള്‍ പൂര്‍ത്തിയാക്കി ടൂര്‍ണമെന്റ് ഫൈനലിലേക്ക് കടക്കും. വടംവലിക്ക് ശേഷം പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത വിരുന്നും അരങ്ങേറും.

V.K. Sreekandan MP inaugurated the Chicago Social Club’s 12th International Tug-of-War Tournament.

Share Email
LATEST excelnclexrn
More Articles
Top