swayamvara
pulimoottil

ചിക്കാഗോ സോഷ്യല്‍ ക്ലബ് വടംവലി ഉദ്ഘാടകന്‍ വി. കെ. ശ്രീകണ്ഠന്‍ എം.പി. സോഷ്യല്‍ ക്ലബ് സന്ദര്‍ശിച്ചു

ചിക്കാഗോ സോഷ്യല്‍ ക്ലബ് വടംവലി ഉദ്ഘാടകന്‍ വി. കെ. ശ്രീകണ്ഠന്‍ എം.പി. സോഷ്യല്‍ ക്ലബ് സന്ദര്‍ശിച്ചു

അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഉദ്ഘാടകനായ പാലക്കാട് എം.പി. വി. കെ. ശ്രീകണ്ഠന്‍ സോഷ്യല്‍ ക്ലബ് സന്ദര്‍ശിച്ചു.

വടംവലി മത്സരത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സോഷ്യല്‍ ക്ലബ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം, സംഘാടകര്‍ ഒരുക്കിയിരിക്കുന്ന വിപുലമായ ക്രമീകരണങ്ങളെ അഭിനന്ദിച്ചു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ചിക്കാഗോ സോഷ്യല്‍ ക്ലബ് വിജയകരമായി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര വടംവലി മാമാങ്കം നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും അഭിമാനകരമായ ഒരു കായികോത്സവമായി മാറിയിരിക്കുകയാണെന്ന് വി. കെ. ശ്രീകണ്ഠന്‍ പറഞ്ഞു.

നോര്‍ത്ത് അമേരിക്കയില്‍ ഇത്രയും വലിയ രീതിയില്‍ സംഘടിപ്പിക്കുന്ന മലയാളികളുടെ കായിക മാമാങ്കത്തില്‍ പങ്കെടുക്കാനും ഉദ്ഘാടകനാകാനും സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേല്‍ വി. കെ. ശ്രീകണ്ഠന്‍ എം.പി.യെ സ്വാഗതം ചെയ്തു. ക്ലബ് ഭാരവാഹികളും വടംവലി കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിശദീകരിച്ചു.

V. K. Sreekandan MP, who inaugurated the Chicago Social Club’s tug-of-war event, visited the Social Club.

Share Email
Top