swayamvara
pulimoottil

വാന്‍കൂവര്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ മൂന്നു മില്യണ്‍ കനേഡിയന്‍ ഡോളര്‍ തട്ടിപ്പ് ആരോപണം; 19 പേരെ കബളിപ്പിച്ചെന്ന് കേസ്

വാന്‍കൂവര്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ മൂന്നു മില്യണ്‍ കനേഡിയന്‍ ഡോളര്‍ തട്ടിപ്പ് ആരോപണം; 19 പേരെ കബളിപ്പിച്ചെന്ന് കേസ്

വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രമുഖ ഉദ്യോഗസ്ഥനെതിരെ കോടികളുടെ തട്ടിപ്പ് ആരോപണം. വ്യാഴാഴ്ച അറസ്റ്റിലായ 26 വര്‍ഷത്തെ സേവനപരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ കല്‍ ദോസന്‍ജ് 19 പേരില്‍നിന്നായി മൂന്നു മില്യണ്‍ കനേഡിയന്‍ ഡോളര്‍ തട്ടിയെടുത്തെന്നാണ് കേസ്. കിഡ്‌സ് പ്ലേ യൂത്ത് .ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സിഇഒ കൂടിയായ ദോസന്‍ജിനെതിരെ 2017 മുതല്‍ നടന്നതായി പറയുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തു.

വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വാന്‍കൂവര്‍ പൊലീസ് മേധാവി സ്റ്റീവ് റായ്, ദോസന്‍ജിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചു. ശമ്പളമില്ലാതെയുള്ള സസ്പെന്‍ഷന്‍ നല്‍കണമെന്ന് വാന്‍കൂവര്‍ പൊലീസ് ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തതായും അദ്ദേഹം പറഞ്ഞു. നിലവില്‍ പൊലീസിനെ സമീപിച്ചിട്ടില്ലാത്ത കൂടുതല്‍ ഇരകള്‍ ഉണ്ടായേക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നതായും റായ് വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥനെതിരേയുള്ള ആരോപണങ്ങള്‍ ഏറെ ആശങ്കാജനകമാണ്. കുറ്റങ്ങളുടെ ഗൗരവം മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിപ്പടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന വിശ്വാസത്തെ ഇത് തകര്‍ക്കാന്‍ സാധ്യതയുള്ളതിനാലുമാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

സറെയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ദോസന്‍ജിനെ അറസ്റ്റ് ചെയ്തത്. ഒന്നിലധികം പരാതിക്കാര്‍ മുന്നോട്ടുവന്നതിനെ തുടര്‍ന്ന് 2023 ഡിസംബറിലാണ് വാന്‍കൂവര്‍ പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചത്. ആര്‍സിഎംപിയുമായി കൂടിയാലോചിച്ച ശേഷമാണ് ആവശ്യമായ വിദഗ്ധ പരിജ്ഞാനവും വിഭവങ്ങളും തങ്ങള്‍ക്കുണ്ടെന്ന വിലയിരുത്തലില്‍ വാന്‍കൂവര്‍ പൊലീസ് അന്വേഷണം ഏറ്റെടുത്തതെന്നും റായ് പറഞ്ഞു.

കോടതി രേഖകള്‍ പ്രകാരം അസുറ, ക്വീന്‍സ് പാര്‍ക്ക്, സഹാറ എന്നീ പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് പദ്ധതികളിലെ നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ചില തട്ടിപ്പുകളും മോഷണങ്ങളും നടന്നതെന്നാണ് ആരോപണം. ദോസന്‍ജിന്റെ ബിസിനസ് പങ്കാളിയെന്ന് പൊലീസ് വിശേഷിപ്പിച്ച സരബ്ജിത് സിങ് ഗില്ലിനെയും ഈ കേസുകളിലെ സഹപ്രതിയായി രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ഇടപാടുകള്‍ പിന്നീട് നിക്ഷേപകര്‍ സംശയിക്കാന്‍ തുടങ്ങിയതോടെയാണ് വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് രണ്ടര വര്‍ഷത്തെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ സൂപ്രണ്ട് മൈക്ക് റിച്ചി പറഞ്ഞു.

Vancouver police officer accused of $3 million fraud; case alleges 19 people were swindled.

Share Email
LATEST excelnclexrn
Top