Caritas hospital

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; യൂട്യൂബർ അശ്വന്ത് കോക്ക് പോലീസ് കസ്റ്റഡിയിൽ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; യൂട്യൂബർ അശ്വന്ത് കോക്ക് പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പ്രമുഖ ഫിലിം റിവ്യൂവറും യൂട്യൂബറുമായ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് എരഞ്ഞിപ്പാലം-കൊട്ടാരം റോഡിൽ വെച്ചായിരുന്നു സംഭവം. അശ്വന്ത് സഞ്ചരിച്ചിരുന്ന മഹീന്ദ്ര ഥാർ വാഹനം നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും തുടർന്ന് ഇരുചക്രവാഹനത്തിലും ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് കാർ, ഇരുചക്രവാഹന യാത്രക്കാർ നടക്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. അപകടസമയത്ത് അശ്വന്ത് കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ നടക്കാവ് പോലീസ് അശ്വന്ത് കോക്കിനെ കസ്റ്റഡിയിലെടുക്കുകയും തുടർ നടപടികളുടെ ഭാഗമായി വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top