Caritas hospital

നെതന്യാഹുവിന് മറുപടിയുമായി സൊഹ്‌റാൻ മംദാനി; പലസ്തീൻ വംശഹത്യയെ ന്യായീകരിക്കാനുള്ള നുണയാണ് ‘ജൂത വിരുദ്ധൻ’ പരാമർശമെന്ന് തിരിച്ചടി

നെതന്യാഹുവിന് മറുപടിയുമായി സൊഹ്‌റാൻ മംദാനി; പലസ്തീൻ വംശഹത്യയെ ന്യായീകരിക്കാനുള്ള നുണയാണ് ‘ജൂത വിരുദ്ധൻ’ പരാമർശമെന്ന് തിരിച്ചടി

യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ‘ജൂത വിരുദ്ധൻ’ പരാമർശത്തിൽ രൂക്ഷമായ മറുപടിയുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി രംഗത്തെത്തി. പലസ്തീനിലെ വംശഹത്യയെ ന്യായീകരിക്കാൻ അടിസ്ഥാനമില്ലാത്ത നുണകൾ പ്രചരിപ്പിക്കുകയാണ് നെതന്യാഹുവെന്ന് മംദാനി ആരോപിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ടിന് വിധേയനായ വ്യക്തിയെന്ന വസ്തുത മാറ്റാൻ നെതന്യാഹുവിന്റെ ഒരു നുണയ്ക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ ന്യൂയോർക്ക് സിറ്റിയിൽ ജൂതന്മാർ അരക്ഷിതരാണെന്നായിരുന്നു യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹുവിന്റെ ആരോപണം. ഹമാസിനെ പിന്തുണച്ചവരെ പ്രശംസിക്കുന്ന മംദാനി, ഇസ്രായേലി ബന്ദികളെ പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തിയ പലസ്തീൻ മാധ്യമപ്രവർത്തകനെ വീടുകളിലേക്ക് ക്ഷണിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൂടാതെ, തന്റെ വരവ് തടയാനും നിശബ്ദനാക്കാനും ശ്രമിച്ച മേയറുടെ നീക്കങ്ങളെയും നെതന്യാഹു പ്രസംഗത്തിൽ വിമർശിച്ചു.

തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ ശക്തമായി എതിർത്ത മംദാനി, ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതിനുമുൻപും നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കണമെന്ന് മംദാനി യു.എസ് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇസ്രായേലിനോടും ജൂത സമൂഹങ്ങളോടും ശത്രുത പുലർത്തുന്ന വ്യക്തികളെ മംദാനി പിന്തുണയ്ക്കുന്നുവെന്ന് നെതന്യാഹു ആരോപിക്കുമ്പോഴും, ഗാസയിലെ അക്രമങ്ങളെ ന്യായീകരിക്കാൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് മംദാനിയുടെ പ്രതികരണം. തനിക്കെതിരെ നെതന്യാഹു നടത്തിയ പ്രസ്താവനകൾക്കെല്ലാം മംദാനി വാർത്താക്കുറിപ്പിലൂടെ മറുപടി നൽകി.

Share Email
LATEST excelnclexrn
Top