സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 68 മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 68 മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

മാഡ്രിഡ്: സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ത് 68 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച മാഡ്രിഡിന് സമീപം ടൊലീഡോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് മാഡ്രിഡ്, സിയുഡാഡ് റിയല്‍, ആന്‍ഡലൂസിയ മേഖലകള്‍ക്കിടയിലെ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതിനായിരുന്നു അപകടമെന്ന് റെയില്‍വേ സംവിധാനത്തിന്റെ നടത്തിപ്പുചുമതലയുള്ള എഡിഐഎഫ് അറിയിച്ചു.

പ്രധാന സിഗ്‌നലിങ് സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് അപകടകാരണമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഒക്ഡിയാരിയോ റിപ്പോര്‍ട്ട് ചെയ്തു. മാഡ്രിഡ്-ആന്‍ഡലൂസിയ അതിവേഗ റെയില്‍ പാതയില്‍ രണ്ട് ട്രെയിനുകള്‍ പിന്നില്‍നിന്ന് കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവച്ചതെന്ന് എഡിഐഎഫ് എക്‌സിലൂടെ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റെന്‍ഫെ (Renfe) എവിഇ (AVE) ട്രെയിന്‍ നിശ്ചലമായി കിടന്നിരുന്ന ഇറ്യോ (Iryo) ട്രെയിനിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ കോച്ചുകള്‍ മറിഞ്ഞുവീണതായാണ് റിപ്പോര്‍ട്ടുകള്‍. റെന്‍ഫെ ട്രെയിനില്‍ 397 പേരും ഇറ്യോ ട്രെയിനില്‍ 147 പേരുമടക്കം ആകെ 544 യാത്രക്കാരുണ്ടായിരുന്നു. ഇറ്റാലിയന്‍ ഉടമസ്ഥതയിലുള്ള ഇറ്യോ കമ്പനി സുരക്ഷാ നടപടികള്‍ സജീവമാക്കിയതായും അധികൃതരുമായി സഹകരിക്കുന്നതായും അറിയിച്ചു. ടൊലീഡോയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അതീവ ദുഖം രേഖപ്പെടുത്തി. ഗതാഗതമന്ത്രി ഓസ്‌കാര്‍ പുവെന്റെയുമായും കാസ്റ്റില്ല-ലാ മഞ്ച പ്രസിഡന്റ് ഗാര്‍സിയ പാജെയുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് പ്രവര്‍ത്തിച്ചുവരികയാണെന്നും ഇരകളുടെയും കുടുംബങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

സ്‌പെയിനിലെ അതിവേഗ റെയില്‍ ശൃംഖലയില്‍ ഈ വര്‍ഷമുണ്ടാകുന്ന രണ്ടാമത്തെ വലിയ ട്രെയിന്‍ ദുരന്തമാണിത്. ജനുവരിയില്‍ അഡമുസിലുണ്ടായ ട്രെയിന്‍ പാളംതെറ്റലിനും തുടര്‍ന്നുണ്ടായ കൂട്ടിയിടിക്കും പിന്നാലെ 45 പേര്‍ മരിച്ചിരുന്നു. 2013-ല്‍ 80 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം സ്‌പെയിനിലുണ്ടായ ഏറ്റവും മാരകമായ റെയില്‍ ദുരന്തമായാണ് നിലവിലെ അപകടത്തെ റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിക്കുന്നത്. തുടര്‍ച്ചയായ അപകടങ്ങള്‍ രാജ്യത്തിന്റെ അതിവേഗ റെയില്‍ ശൃംഖലയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്

68 dead, many injured in high-speed train collision in Spain

Share Email
LATEST excelnclexrn
More Articles
Top