മാഗ് എംഡി ആന്‍ഡേഴ്സനുമായി ചേര്‍ന്ന് ബ്ലഡ് ഡ്രെവ് കേരള ഹൗസില്‍ നടത്തി

മാഗ് എംഡി ആന്‍ഡേഴ്സനുമായി ചേര്‍ന്ന് ബ്ലഡ് ഡ്രെവ് കേരള ഹൗസില്‍ നടത്തി

ജിന്‍സ് മാത്യു,റിവര്‍‌സ്റ്റോണ്‍

ഹ്യൂസ്റ്റണ്‍:മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍(മാഗ്) യു.ടി എം.ഡി ആന്‍ഡെഴ്‌സണ്‍ ക്യാന്‍സര്‍ സെന്ററുമായി ചേര്‍ന്ന് രോഗികള്‍ക്കായി ബ്ലഡ് ഡ്രൈവ് സംഘടിപ്പിച്ചു.ജീവന്‍ രക്ഷിക്കുന്നതിനുള്ള മഹത്തായ ലക്ഷ്യത്തോടെ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ നിരവധി സുമനസുകള്‍ പങ്കാളികളായി.


രക്ത ദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരഭം സഹായമായി.ബ്ലഡ് ഡ്രൈവിന് എത്തി രക്തം ദാനം ചെയ്തവര്‍ക്കും സഹകരിച്ചവര്‍ക്കും മാഗ് പ്രസിഡന്റ് റോയി മാത്യുവും ബ്ലഡ് ഡ്രൈവ് കോഓര്‍ഡിനേറ്റര്‍ അമ്പിളി ആന്റണിയും നന്ദി പറഞ്ഞു.


മാഗ് സെക്രട്ടറി വിനോദ് ചെറിയാന്‍,ട്രഷറര്‍ സുനില്‍ തങ്കപ്പന്‍ വൈസ് പ്രസിഡന്റ് ഷിനു ഏബ്രഹാം ഭാരവാഹികളായ ജീവന്‍ സൈമണ്‍,സുബിന്‍ ബാലകൃഷ്ണന്‍,ജിന്‍സ് മാത്യു,സാജന്‍ ജോണ്‍,ബെനിജാ ചെറു ,ഷീബാ റോയിയുടെ ലീഡര്‍ ഷിപ്പിലുള്ള വോളണ്ടിയേഴ്സ് എന്നിവര്‍ ബ്ലഡ് ഡ്രൈവിന് നേതൃത്വം നല്‍കി.

A blood drive was conducted at Kerala House in collaboration with MD Anderson.

Share Email
Top