ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രശസ്ത സംഗീതജ്ഞന്‍ ഇവാ. ജെ. വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകന്‍ സാങ്കി പീറ്ററിന്റെയും സ്മരണാര്‍ത്ഥം ഡാളസില്‍ പ്രത്യേക സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
‘എണ്ണി എണ്ണി സ്തുതിക്കുവാന്‍’, ‘നീയെന്‍ സ്വന്തം നീയെന്‍ പക്ഷം’, ‘നിനക്കായ് കരുതും അവന്‍’, ‘പിളര്‍ന്നതാം പാറയെ’ തുടങ്ങിയ അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവാണ് ജെ. വി. പീറ്റര്‍. അനേകം പ്രതിഭകളെ വാര്‍ത്തെടുത്ത ഗോസ്പല്‍ ട്യൂണേഴ്‌സ് (Gospel Tuners) എന്ന ക്രിസ്തീയ മ്യൂസിക്കല്‍ ബാന്‍ഡിന്റെ സാരഥിയുമായിരുന്നു അദ്ദേഹം. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ജീവിതത്തെയും സംഗീത പൈതൃകത്തെയും ആദരിച്ചുകൊണ്ട് ക്രിസ്ത്യന്‍ ക്ലാസ്സിക്കല്‍ മ്യൂസിക് ബാന്‍ഡായ ‘ക്രോസ്സ്റിവര്‍ വോയ്സ് ഡാളസ്’ (Crossriver Voice Dallas) ആണ് ഈ സ്മരണാഞ്ജലി ഒരുക്കുന്നത്.
നവംബര്‍ 8, ഞായറാഴ്ച ഡാളസിലെ റോലറ്റിലുള്ള ഫിലഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും പ്രശസ്ത ഗാനങ്ങളും അവയുടെ പിറകിലുള്ള പശ്ചാത്തല സാക്ഷ്യങ്ങളും മാത്രമായിരിക്കും ഈ സംഗീത സായാഹ്നത്തിന്റെ പ്രധാന ആകര്‍ഷണം. ‘ഗോസ്പല്‍ ട്യൂണേഴ്‌സ്’മായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പ്രമുഖ ഗായകരും കലാകാരന്മാരും ഈ സ്മരണാഞ്ജലി സംഗീതവിരുന്നില്‍ പങ്കുചേരും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ജോണ്‍സ് പി. മാത്യൂസ്: 214-298-5415 (tel:214-298-5415)
മാത്യു കോശി: 972-415-6587 (tel:972-415-6587)
വാര്‍ത്ത: പി.പി ചെറിയാന്‍
A musical evening in Dallas in memory of musician J. V. Peter and Sanki Peter.


















