‘യഥാർഥ ലക്ഷ്യം മറ്റൊരു പ്രമുഖ നടനായിരുന്നു’,ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

‘യഥാർഥ ലക്ഷ്യം മറ്റൊരു പ്രമുഖ നടനായിരുന്നു’,ടൈഗർ ഷ്‌റോഫിന് നേരെ  വെടിവെപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിന് നേരെ മുംബൈയിലുണ്ടായ വെടിവെപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. ആക്രമികളുടെ യഥാർഥ ലക്ഷ്യം മറ്റൊരു പ്രമുഖ നടനായ ആമിർ ഖാനായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ് ബിഷ്ണോയ് സംഘം അയച്ച ആക്രമികൾ ആമിർ ഖാന്റെ വസതിക്ക് സമീപം ദിവസങ്ങളോളം നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും അദ്ദേഹം രാജ്യത്തിന് പുറത്തുപോയതിനെ തുടർന്നാണ് പദ്ധതി മാറ്റിയത്.

ഹരിയാനയിൽനിന്ന് സെപ്റ്റംബറിൽ മുംബൈയിലെത്തിയ പ്രതികൾ ആമിർ ഖാനെ ലക്ഷ്യമിട്ട് നീക്കം നടത്തിയെങ്കിലും, താരം സിനിമാ ചിത്രീകരണങ്ങൾക്കായി വിദേശത്തായതിനാലും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനാലും ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാനേതാവ് അനിൽ പണ്ഡിറ്റുമായി ബന്ധപ്പെട്ട സംഘം, ലക്ഷ്യം ടൈഗർ ഷ്‌റോഫിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് ടൈഗർ ഷ്‌റോഫിന്റെ ദിനചര്യകളും സുരക്ഷാ സംവിധാനങ്ങളും നിരീക്ഷിച്ച അക്രമി സംഘം, ഒക്ടോബർ 18-ന് ജൂഹുവിലെ ഗ്രൗണ്ടിന് പുറത്തുവെച്ച് വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തിൽ നടന്റെ ഡ്രൈവറും ഒരു വ്ലോഗറും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ ഒളിവിൽ പോയ പ്രതികളെ രാജസ്ഥാനിലെ കോട്ടയിൽ വെച്ച് ട്രെയിനിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Share Email
LATEST excelnclexrn
Top