വാഷിംഗടണ്‍: പ്രശസ്തമായ ‘ബ്രേക്കിംഗ് ബാഡ്’ (Breaking Bad) എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ ആര്‍.ജെ. മിട്ടെ അന്തരിച്ചു.് 34 വയസ്സായിരുന്നു.
ഒക്ടോബര്‍ 12-ന് ടെക്‌സസിലെ ബ്രൗണ്‍സ്വില്ലെയിലായിരുന്നു അന്ത്യം. മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
‘ബ്രേക്കിംഗ് ബാഡ്’ എന്ന പരമ്പരയില്‍ വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മിട്ടെ ലോകമെമ്പാടും പ്രശസ്തനായത്. തനിക്ക് ബാധിച്ചിരുന്ന സെറിബ്രല്‍ പാല്‍സി എന്ന അവസ്ഥയെ വെല്ലുവിളിയായി കാണാതെ, അതിനെ കഥാപാത്രത്തിലേക്ക് പകര്‍ന്നുകൊണ്ട് അദ്ദേഹം അഭിനയരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു.
അഭിനയത്തിന് പുറമെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ദ മിട്ടെ ഫൗണ്ടേഷന്റെ പ്രസിഡന്റായും, യുണൈറ്റഡ് സെറിബ്രല്‍ പാല്‍സി, ശ്രൈനേഴ്‌സ് ചില്‍ഡ്രന്‍സ് എന്നിവയുടെ അംബാസഡറായും അദ്ദേഹം പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം കെഡി സുവാറസുമായുള്ള അദ്ദേഹത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സിനിമാലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തി.
actor meeta passed away
വാര്‍ത്ത:പി പി ചെറിയാന്‍



















