ന്യൂഡല്ഹി: പശ്ചിമേഷ്യസംഘര്ഷാവസ്ഥ പശ്ചാത്തലത്തില് ൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് റദ്ദാക്കിയത് ഒക്ടോബര് 20 വരെ നീട്ടിയതായി എയര് ഇന്ത്യ അറിയിച്ചു. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയര് ഇന്ത്യ സര്വീസുകള്ക്കാണ് ഈ നിയന്ത്രണം . നേരത്തെ ഈ മാസം 17 വരെ സര്വീസുകള് നിര്ത്തിവെക്കുമെന്നാണ് എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും അറിയിച്ചിരുന്നത്. സര്വീസ് റദ്ദാക്കിയതുമൂലം യാത്ര തടസ്സപ്പെട്ടവര്ക്ക് ടിക്കറ്റ് തുക പൂര്ണമായും തിരികെ നല്കുമെന്ന് കമ്പനി വ്യക്തമാക്കി.
നേരിട്ടുള്ള സര്വീസുകള് നിലച്ചതോടെ സൗദിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള് കുത്തനെ ഉയര്ന്നു. 20,000 രൂപയില് താഴെയുണ്ടായിരുന്ന കോഴിക്കോട്-ജിദ്ദ ഒറ്റത്തവണ യാത്രയ്ക്ക് നിരക്ക് 3,19,884 രൂപ വരെയായി ഉയര്ന്നു. എമിറേറ്റ്സും ഖത്തര് എയര്വേയ്സുമാണ് ഏറ്റവും ഉയര്ന്ന നിരക്ക് ഈടാക്കുന്നത്. ജിദ്ദയിലേക്ക് എമിറേറ്റ്സ് 2.82 ലക്ഷം മുതല് 3.19 ലക്ഷം രൂപ വരെയും ഖത്തര് എയര്വേയ്സ് 1.42 ലക്ഷം രൂപ വരെയുമാണ് ഈടാക്കിയത്. ഒമാന് എയര് 37,723 രൂപ മുതലുള്ള നിരക്കുകള് ഈടാക്കി.
Air India has extended the cancellation of flight services to Saudi Arabia until October 20.



















