അമേരിക്കന്‍ എക്‌സപ്രസ് ആഗോള തലത്തില്‍ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു

അമേരിക്കന്‍ എക്‌സപ്രസ് ആഗോള തലത്തില്‍ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു

വാഷിംഗടണ്‍: പ്രമുഖ സാമ്പത്തീക സേവന കമ്പനിയായ അമേരിക്കന്‍ എക്‌സ്പ്രസ് ആഗോള ജീവനക്കാരില്‍ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതോടെ 3,800 പേര്‍ക്ക് ജോലി നഷ്ടമാകും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പേയ്‌മെന്റ് മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ക്കിടെ പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കമ്പനിയുടെ നവിശദീകരണം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ഒറ്റത്തവണ ചെലവായി 336 ദശലക്ഷം ഡോളറാണ്.. ഇത് മൂന്നാം പാദത്തിലെ കമ്പനിയുടെ വരുമാനത്തെ ബാധിച്ചു. അതേസമയം, കമ്പനിയുടെ ലാഭം 28 ശതമാനം വര്‍ധിച്ച് 3.7 ബില്യണ്‍ ഡോളറിലെത്തി. 2025 അവസാനത്തോടെ അമേരിക്കന്‍ എക്‌സ്പ്രസില്‍ ഏകദേശം 76,800 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് സെക്യൂരിറ്റീസ് ഫയലിങ്ങിലെ കണക്ക്. പുനഃസംഘടനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും വിവിധ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനും അമേരിക്കന്‍ എക്‌സ്പ്രസും മറ്റ് കമ്പനികളെപ്പോലെ എഐ ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ സ്‌ക്വെറി പറഞ്ഞു.

അതേസമയം, ഉപഭോക്താക്കള്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി എഐ കൂടുതല്‍ ഉപയോഗിക്കുന്ന സാഹചര്യത്തെയും കമ്പനി മുന്നില്‍ കാണുന്നുണ്ട്. എഐ അധിഷ്ഠിത ഏജന്റുകള്‍ വഴിയുള്ള ഇടപാടുകള്‍ നിലവില്‍ കുറവാണെങ്കിലും ഈ രംഗത്തെ മാറ്റത്തിന്റെ ദിശ വ്യക്തമാണ്. ഉപഭോക്താക്കളും സ്ഥാപനങ്ങളും ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതും താരതമ്യം ചെയ്യുന്നതും തീരുമാനമെടുക്കുന്നതും പണമടയ്ക്കുന്നതും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം എഐ അടിസ്ഥാനപരമായി മാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനിയന്ത്രിതമായ എഐ ഏജന്റുകള്‍ സൃഷ്ടിച്ചേക്കാവുന്ന അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ കമ്പനി റിസ്‌ക് അടിസ്ഥാനമാക്കിയുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും സ്‌ക്വെറി വ്യക്തമാക്കി. എന്നാല്‍ വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. എഐ സാങ്കേതികവിദ്യയെ സ്വീകരിക്കുകയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ രൂപപ്പെടുത്തുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

American Express is laying off five percent of its employees globally.

Share Email
LATEST excelnclexrn
Top