ബേണ്‍ലി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിലിരിക്കെ കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശി അനില്‍ തോമസ് (56) അന്തരിച്ചു. യുകെയിലെ ബേണ്‍ലിയില്‍ താമസിച്ചിരുന്ന അദ്ദേഹം മാഞ്ചസ്റ്റര്‍ എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഒരു മാസം മുമ്പായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. തുടര്‍ചികിത്സയ്ക്കിടെ അണുബാധയുണ്ടാകുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.
ഭാര്യ ഹാഷ്‌ലി കുര്യന്‍ ബേണ്‍ലി ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്. മകന്‍ ഷോണ്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ വിദ്യാര്‍ഥിയാണ്. മകള്‍ ഫെയ്ത് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ്.
മാഞ്ചസ്റ്ററിലെ ഹെവന്‍ലിഫീസ്റ്റ് ചര്‍ച്ച് അംഗങ്ങളാണ് കുടുംബം. ബേണ്‍ലി പെന്‍ഡില്‍ മലയാളി അസോസിയേഷന്‍ അംഗമായിരുന്ന അനിലിന്റെ വിയോഗം പ്രദേശത്തെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. സംസ്‌ക്കാരം യുകെയില്‍
Anil Thomas (56) passed away in Burnley.
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍


















