ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് സ്വദേശിയായ ശങ്കരൻ നമ്പൂതിരി നിലവിൽ പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. അഞ്ച് തവണ അപേക്ഷ നൽകുകയും മൂന്ന് തവണ അന്തിമ ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്ത ശേഷമാണ് അദ്ദേഹത്തിന് ഈ നിയോഗം ലഭിച്ചിരിക്കുന്നത്. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്നും തനിക്ക് ശക്തമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എ. ദാമോദരൻ നമ്പൂതിരി കോഴിക്കോട് വടകര സ്വദേശിയാണ്. നിലവിൽ പയ്യോളി കീഴൂർ ശിവക്ഷേത്രത്തിൽ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോർഡ് ഭാരവാഹികളുടെയും ഔദ്യോഗിക സാന്നിധ്യത്തിലാണ് മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടിയാണ് നറുക്കെടുപ്പിലൂടെ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.

വരുന്ന വൃശ്ചികം ഒന്നിന് മണ്ഡലമകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുന്നതുമുതൽ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. ഒരു വർഷത്തെ കാലാവല്യേക്കാണ് പുതിയ മേൽശാന്തിമാരുടെ നിയമനം. ശബരിമലയുടെയും മാളികപ്പുറത്തിന്റെയും പുതിയ ശാന്തിമാരെത്തിയതോടെ നടതുറപ്പ് ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top