ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം

ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോക്ക്‌റോച്ച് ജനത പാർട്ടി (CJP) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ജാമ്യം അനുവദിച്ചു. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അറസ്റ്റിലായി ഒമ്പതാം ദിവസമാണ് നേതാക്കൾക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ സാധിച്ചത്.

നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ഡൽഹി പോലീസാണ് രുവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന്, കോടതി നിർദ്ദേശിച്ച ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കിയതിനെത്തുടർന്ന് ഇവരെ മോചിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

Share Email
LATEST excelnclexrn
More Articles
Top