ഫോമാ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 17-ന് ചിക്കാഗോയില്‍ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും: സിനിമ താരം സരയൂ മോഹന്‍ മുഖ്യാതിഥി

ഫോമാ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 17-ന് ചിക്കാഗോയില്‍ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും: സിനിമ താരം സരയൂ മോഹന്‍ മുഖ്യാതിഥി

ബിജു മുണ്ടക്കല്‍

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (FOMAA) യുടെ 20262028 പ്രവര്‍ത്തനോദ്ഘാടനവും സ്ഥാനാരോഹണ ചടങ്ങും ഒക്ടോബര്‍ 17 ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടക്കും. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മലയാള സിനിമാതാരം സരയൂ മോഹന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ .എം ആനന്ദ് പ്രകാശ് ,സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ വെരി റവ. ഫാ. തോമസ് കടുകപ്പിള്ളി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഫോമയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഭാരവാഹികളും വിവിധ മേഖലകളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

2026-2028 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് വിപുലമായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. നൃത്തം, സംഗീതം, ഹാസ്യപരിപാടികള്‍, മലയാളം സ്‌കിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ‘ചിക്കാഗോ മണവാളന്‍സ്’ അവതരിപ്പിക്കുന്ന പ്രത്യേക കലാവിരുന്ന് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. വൈകുന്നേരം 5 മണിക്ക് സോഷ്യല്‍ അവര്‍ ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം 6 മണിക്ക് സ്ഥാനാരോഹണ ചടങ്ങും വിനോദപരിപാടികളും നടക്കും.

ഫോമാ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 16 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഭാരവാഹികളുടെയും സബ്കമ്മിറ്റി അംഗങ്ങളുടെയും സംഗമവും നടക്കും. ഒക്ടോബര്‍ 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ജനറല്‍ ബോഡിയും ഉണ്ടായിരിക്കും.പ്രവേശനം സൗജന്യമാണ്. ചിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ മലയാളികളെയും കുടുംബസമേതം പരിപാടിയില്‍ പങ്കുചേര്‍ന്ന് പുതിയ നേതൃത്വത്തിന് ആശംസകള്‍ നേരാനും കലാവിരുന്ന് ആസ്വദിക്കാനും സംഘാടകര്‍ ക്ഷണിച്ചു.

വേദി: സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാള്‍, 5000 St. Charles Road, Bellwood, Illinois 60104.
തീയതി: 2026 ഒക്ടോബര്‍ 17, ശനിയാഴ്ച
സമയം: വൈകുന്നേരം 5 മണി മുതല്‍
പ്രവേശനം: സൗജന്യം

Bishop Mar Joy Alappatt will inaugurate FOMAA’s activities in Chicago on October 17; film actress Sarayu Mohan will be the chief guest.

Share Email
LATEST excelnclexrn
Top