Caritas hospital

കാനഡയും ഇന്ത്യയും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നു

കാനഡയും ഇന്ത്യയും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നു

മില്‍വാക്കി: ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ കാനഡ തയ്യാറാണെന്ന് കനേഡിയന്‍ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദര്‍ സിദ്ധു. മില്‍വാക്കിയില്‍ നടന്ന ജി20 വ്യാപാര മന്ത്രിമാരുടെ യോഗത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഊര്‍ജ്ജ മേഖല: 2035-ഓടെ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകത 70 ശതമാനം വര്‍ദ്ധിക്കുമെന്നും, എല്‍.എന്‍.ജി (LNG) കയറ്റുമതിയില്‍ കാനഡ ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നാകാന്‍ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബാറ്ററികള്‍ക്കുമായി ഇന്ത്യ നടത്തുന്ന സപ്ലൈ ചെയിന്‍ വൈവിധ്യവല്‍ക്കരണത്തില്‍ കാനഡയ്ക്ക് വലിയ പങ്കു വഹിക്കാനാകും. പാശ്ചാത്യ അര്‍ദ്ധഗോളത്തില്‍ ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണത്തിനാവശ്യമായ എല്ലാ ഘടകങ്ങളുമുള്ള ഏക രാജ്യം കാനഡയാണ്.

ഒക്ടോബര്‍ 5-ന് ഒട്ടാവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിന്റെ അഞ്ചാം ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കും.

കാനഡയുടെ മൈനിംഗ്, ഊര്‍ജ്ജ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികളെ മന്ത്രി സ്വാഗതം ചെയ്തു. ടൊറന്റോയില്‍ നടന്ന നിക്ഷേപ ഉച്ചകോടിയില്‍ വന്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വ്യാപാരത്തിന് പുറമെ ഗവേഷണത്തിലും സാങ്കേതിക സഹകരണത്തിലും ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്ന??ണ്ടതുണ്ടെന്ന് സിദ്ധു വ്യക്തമാക്കി.

വാര്‍ത്ത: പി പി ചെറിയാന്‍

Canada and India are strengthening economic cooperation

Share Email
LATEST excelnclexrn
More Articles
Top