പിണറായിയെ മൂന്നര മണിക്കൂർ വട്ടംകറക്കി പൊലീസ്, മരുന്നടക്കം മുടങ്ങി, ശാരീരിക അസ്വസ്ഥത; അതിവേഗ നീക്കവുമായി മുഖ്യമന്ത്രി; മോചനത്തിനായി ഇടപെടാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി

പിണറായിയെ മൂന്നര മണിക്കൂർ വട്ടംകറക്കി പൊലീസ്, മരുന്നടക്കം മുടങ്ങി, ശാരീരിക അസ്വസ്ഥത; അതിവേഗ നീക്കവുമായി മുഖ്യമന്ത്രി; മോചനത്തിനായി ഇടപെടാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി
Share Email

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഡൽഹി പോലീസ് കസ്റ്റഡിയിൽ തുടരുന്ന പശ്ചാത്തലത്തിൽ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയൻ കസ്റ്റഡിയിലുള്ള സാഹചര്യവും നിലവിലെ അവസ്ഥയും അന്വേഷിക്കാൻ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് ഉടനടി നിർദേശം നൽകി. അദ്ദേഹത്തിന്റെ മോചനത്തിനായുള്ള നടപടികൾ കൈക്കൊള്ളുന്നതിന് ഡൽഹിയിലെ റെസിഡൻസ് കമ്മീഷണറുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

കസ്റ്റഡിയിലുള്ള പിണറായി വിജയനെ പോലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഭരണതലത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. പ്രായത്തിന്റെ പരിഗണന നൽകാൻ പോലും തയ്യാറാകാതിരുന്ന പോലീസ്, അദ്ദേഹത്തിന് കൃത്യസമയത്തെ മരുന്നും ഭക്ഷണവും നിഷേധിച്ചുവെന്ന് ഒപ്പമുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം.പി മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഉന്നതതല നിർദേശമില്ലാതെ നേതാക്കളെ വിട്ടയക്കില്ലെന്ന വാശിയിലാണ് ഡൽഹി പോലീസ് തുടരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാവിലെ പതിനൊന്ന് മണിയോടെ കേരള ഹൗസിന് മുന്നിൽ നിന്നും പ്രതിഷേധ മാർച്ചിനായി ഒരുങ്ങുന്നതിനിടെയാണ് പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് അടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. മൂന്നര മണിക്കൂറിന് ശേഷമാണ് ഇവരെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. മുൻകൂട്ടി എം.എ. ബേബി, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വിജു കൃഷ്ണൻ, ആദർശ് സജി തുടങ്ങിയ ഇടത് നേതാക്കളെയും പോലീസ് തടങ്കലിലാക്കിയിരുന്നു. വയോധികനായ ജനപ്രതിനിധിയോട് പോലീസ് തികച്ചും മോശമായാണ് പെരുമാറിയതെന്ന് ഒപ്പമുള്ള നേതാക്കൾ വിമർശിച്ചെങ്കിലും, നേതാക്കളെ വിട്ടയക്കുമെന്ന് പോലീസ് ഔദ്യോഗികമായി ആവർത്തിക്കുന്നുണ്ട്.

Share Email
LATEST excelnclexrn
More Articles
Top