Caritas hospital

അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് സിഎംഎസ്‌ കോളേജ് അലുമ്‌നി സ്നേഹോഷ്മള സ്വീകരണം നൽകി

അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് സിഎംഎസ്‌ കോളേജ് അലുമ്‌നി സ്നേഹോഷ്മള സ്വീകരണം നൽകി

ജീമോൻ റാന്നി 

ഹൂസ്റ്റൺ: കോട്ടയം സി.എം.എസ്. കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിച്ചേർന്ന  മാർത്തോമാ സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷനും സിഎംഎസ് കോളേജ് പൂർവവിദ്യാർത്ഥിയുമായ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് സ്നേഹോഷ്മള സ്വീകരണം നൽകി.

പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെയും മെത്രാഭിഷേകത്തിന്റെ 34 ആം വാര്ഷികത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച പ്രത്യേക അനുമോദന സമ്മേളനം ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ നടന്നു.

സെന്റ് തോമസ് സിഎസ്ഐ ഇടവക വികാരി റവ. ദീബു എബി ജോൺ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ടിറ്റി മാത്യു സ്വാഗതം ആശംസിച്ചു.

പ്രൊഫ. ഡോ. സക്കറിയാ ഉമ്മൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിശിഷ്ടാതിഥിയായ റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നല്കിയതോടൊപ്പം കോളേജിൽ പഠിച്ച നല്ല കാലങ്ങളുടെ സ്മരണകൾ പങ്കിട്ടു. ഇന്ത്യയുടെ മുൻ പ്രസിഡന്റ് കെ.ആർ.നാരായൺ പഠിച്ചിറങ്ങിയ കോളേജിൽ പഠിക്കുവാൻ അനുവദിച്ച ദൈവകൃപക്ക്  നന്ദി പറഞ്ഞു

തുടർന്ന് റവ. ദീബു ഏബി ജോൺ, വി.വി. ബാബുകുട്ടി, ജോൺ ചാക്കോ (ജോസ്) രാജൻ തോമസ് , പ്രൊഫ.സിസി റേച്ചൽ സക്കറിയ, സുഗു ഫിലിപ്പ് തുടങ്ങിയവർ കോളേജിന്റെ പഠനകാല സ്മരണകൾ പങ്കിട്ടു . മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി അലുംനി ഹൂസ്റ്റൺ ചാപ്റ്ററിനും അഭിവന്ദ്യ തിരുമേനിക്കും ആശംസകൾ നേർന്നു 

അലുമ്‌നിയുടെ സ്‌നോഹോപഹാരമായി തിരുമേനിക്ക് മൊമെന്റോ നൽകി

സഭയെപ്പറ്റിയും ക്രൈസ്തവ സമൂഹത്തെയും കുറിച്ചുള്ള ദീർഘദർശനം , വിശാലമായ എക്യൂമെനിക്കൽ കാഴ്ചപ്പാടുകൾ, പ്രകൃതി പരിസ്ഥിതി സ്നേഹം തുടങ്ങി തിരുമേനിയുടെ വിശിഷ്ട സ്വഭാവങ്ങളെ പ്രഭാഷകർ പ്രകീർത്തിച്ചു.  

ജയിംസ് മാത്യു (വിനു) ഒരു മനോഹര ഗാനമാലപിച്ചു. .

ഡോ. ജാൻസി ജേക്കബ് നന്ദി രേഖപ്പെടുത്തി. പ്രൊഫ. ടോം തോമസ് സമാപന പ്രാർത്ഥന നടത്തി. അഭിവന്ദ്യ തിരുമേനിയുടെ ആശീർവാദത്തോടെ സമ്മേളനം അവസാനിച്ചു.

സമ്മേളനത്തിനു ശേഷം സ്നേഹവിരുന്നുമുണ്ടായിരുന്നു.

സിഎംഎസ്‌ കോളജ് അലുമ്‌നിയുടെ ഹൂസ്റ്റൺ ചാപ്റ്റർ വിപുലീകരിക്കുന്നതിനു സമ്മേളനം തീരുമാനിച്ചു. ഹൂസ്റ്റണിലും പരിസരപദേശങ്ങളിലുമുള്ള കോളേജ് പൂർവ വിദ്യാര്ഥികൾക്ക് ബന്ധപെടവുന്ന നമ്പറുകൾ

പ്രൊഫ. സഖറിയ ഉമ്മൻ – 229 669 7700
റ്റിറ്റി മാത്യു – 832 279 6017
വി.വി.ബാബുക്കുട്ടി – 713 732 4087
ജോൺ ചാക്കോ (ജോസ് ) – 832 794 3316

Share Email
Top